വിദ്യാര്‍ത്ഥികള്‍ക്കായി എച്ച്പി ക്രോംബുക്ക് 11എ
ഇന്ത്യയില്‍ 21,999 രൂപയാണ് വില. ഇന്‍ഡിഗോ ബ്ലൂ കളര്‍ ഓപ്ഷനില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രം ലഭിക്കും
ന്യൂഡെല്‍ഹി: എച്ച്പി ക്രോംബുക്ക് 11എ ലാപ്‌ടോപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മഹാമാരിയുടെ കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന വിദ്യാര്ത്ഥികള്ക്കുവേണ്ടിയാ
എച്ച്പി ക്രോംബുക്ക് 11എ വാങ്ങുമ്പോള്‍ ഒരു വര്‍ഷത്തേക്ക് സൗജന്യമായി ഗൂഗിള്‍ വണ്‍ അംഗത്വം സവിശേഷതയാണ്. 100 ജിബി ക്ലൗഡ് സ്റ്റോറേജ്, ഒരു വര്‍ഷത്തേക്ക് ഗൂഗിള്‍ എക്‌സ്‌പെര്‍ട്‌സ്, മറ്റ് എക്‌സ്‌ക്ലുസീവ് ആനുകൂല്യങ്ങള്‍ എന്നിവ ഗൂഗിള്‍ വണ്‍ സബ്‌സ്‌ക്രിപ്ഷന്റെ ഭാഗമായി ലഭിക്കും.
ക്രോം ഒഎസിലാണ് എച്ച്പി ക്രോംബുക്ക് 11എ പ്രവര്‍ത്തിക്കുന്നത്. 11.6 ഇഞ്ച് എച്ച്ഡി (1366, 768 പിക്‌സല്‍) ഐപിഎസ് ടച്ച് ഡിസ്‌പ്ലേ നല്‍കിയിരിക്കുന്നു. 220 നിറ്റ് പരമാവധി തെളിച്ചം, 45 ശതമാനം കളര്‍ ഗാമറ്റ്, 73.8 ശതമാനം സ്‌ക്രീന്‍ ബോഡി അനുപാതം എന്നിവ സവിശേഷതകളാണ്. മീഡിയടെക് എംടി8183 ഒക്റ്റാ കോര്‍ പ്രൊസസറാണ് കരുത്തേകുന്നത്. 4 ജിബി വരെ റാം, 64 ജിബി സ്റ്റോറേജ്, ഗൂഗിള്‍ വണ്‍ വഴി 100 ജിബി ക്ലൗഡ് സ്‌റ്റോറേജ് ലഭിക്കും. സ്‌റ്റോറേജ് 256 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും.
37 വാട്ട്ഔര്‍ ലിഥിയം അയണ്‍ പോളിമര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 16 മണിക്കൂര്‍ വരെ ഉപയോഗിക്കാം. യുഎസ്ബി ടൈപ്പ് എ പോര്‍ട്ട്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, ഓഡിയോ ജാക്ക്, മൈക്രോഎസ്ഡി സ്ലോട്ട്, ബ്ലൂടൂത്ത് 5.0, വൈഫൈ 5 എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 285 എംഎം, 192.8 എംഎം, 16.8 എംഎം എന്നിങ്ങനെയാണ് വലുപ്പം സംബന്ധിച്ച അളവുകള്‍. 1.05 കിലോഗ്രാം മാത്രമാണ് എച്ച്പി ക്രോംബുക്ക് 11എ ലാപ്‌ടോപ്പിന് ഭാരം.