Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രീമിയര്‍ ക്രിട്ടിക്കല്‍ റീസണിംഗ് പ്ലാറ്റ്ഫോമുമായി എച്ച്സിഎല്‍ ജിഗ്സോ

1 min read

6 മുതല്‍ 9 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ പ്രധാന കഴിവുകള്‍ വിലയിരുത്തുന്നതിനും രാജ്യത്ത് പ്രശ്നപരിഹാര സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനുമായി എച്ച്സിഎല്‍ ക്രിട്ടിക്കല്‍ റീസണിങ് പ്ലാറ്റ്ഫോമായ ‘എച്ച്സിഎല്‍ ജിഗ്സ്വ’ അവതരിപ്പിക്കുന്നു. ചാംപ്യന്‍ഷിപ്പിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കോ സ്കൂളുകള്‍ക്കോ മെയ് 31 നകം www.hcljigsaw.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

അഖിലേന്ത്യാ മത്സരം രണ്ട് റൗണ്ടുകളിലായി നടക്കും. ജൂണ്‍ 24 മുതല്‍ 27 വരെ പ്രാഥമിക മത്സരങ്ങളും ജൂലൈ 17-18 തിയതികളില്‍ ഫൈനല്‍ മത്സരവും നടക്കും. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 16 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളും ഗാഡ്ജെറ്റുകളും നേടാന്‍ അവസരമുണ്ട്.

  കെഎസ് യുഎം-എന്‍ഐഇഎല്‍ഐടി സഹകരണം
Maintained By : Studio3