September 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജിമെയിലിന് ‘സേവ് ടു ഫോട്ടോസ്’ ബട്ടണ്‍ നല്‍കി ഗൂഗിള്‍

അറ്റാച്ച്‌മെന്റുകളായി ജിമെയിലില്‍ ലഭിക്കുന്ന ജെപെഗ് ഇമേജുകള്‍ ഇനി നേരിട്ട് ഗൂഗിള്‍ ഫോട്ടോസിലേക്ക് സേവ് ചെയ്യാം  

മൗണ്ടെയ്ന്‍ വ്യൂ, കാലിഫോര്‍ണിയ: അറ്റാച്ച്‌മെന്റുകളായി ജിമെയിലില്‍ ലഭിക്കുന്ന ഫോട്ടോകള്‍ ഇനി നേരിട്ട് ഗൂഗിള്‍ ഫോട്ടോസിലേക്ക് സേവ് ചെയ്യാം. ഇതിനായി ജിമെയിലില്‍ ‘സേവ് ടു ഫോട്ടോസ്’ എന്ന പുതിയ ബട്ടണ്‍ ഗൂഗിള്‍ നല്‍കി. എന്നാല്‍ ജെപെഗ് ഫോര്‍മാറ്റില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ സേവ് ചെയ്യാനാണ് പുതിയ ഫീച്ചര്‍ വഴി തല്‍ക്കാലം കഴിയുന്നത്. മറ്റ് ഫോര്‍മാറ്റുകള്‍ എപ്പോള്‍ സപ്പോര്‍ട്ട് ചെയ്യുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയില്ല.

  ജിസിസി നയം ഈ വര്‍ഷം: മുഖ്യമന്ത്രി

ജിമെയിലിന് ഗൂഗിള്‍ നല്‍കുന്ന ഏറെ സൗകര്യപ്രദമായ ഫീച്ചറാണിത്. 2019 ല്‍ ഗൂഗിള്‍ ഫോട്ടോസും ഗൂഗിള്‍ ഡ്രൈവും തമ്മിലുള്ള സിങ്ക് അവസാനിപ്പിച്ചതിനാല്‍ പ്രത്യേകിച്ചും. ജിമെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് നേരത്തെ ഏത് അറ്റാച്ച്‌മെന്റും നേരിട്ട് തങ്ങളുടെ ഗൂഗിള്‍ ഡ്രൈവിലേക്ക് സേവ് ചെയ്യാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫോട്ടോകളും വീഡിയോകളും സേവ് ചെയ്യാന്‍ കഴിയില്ല. ലാളിത്യത്തിനുവേണ്ടിയാണ് സെര്‍ച്ച് ഭീമന്‍ ഈ മാറ്റം വരുത്തിയത്. അറ്റാച്ച്‌മെന്റുകളുടെ പ്രിവ്യൂ സമയത്ത്, ‘ആഡ് ടു ഡ്രൈവ്’ ബട്ടണിന്റെ കൂടെയാണ് ഇപ്പോള്‍ സേവ് ടു ഫോട്ടോസ് ബട്ടണ്‍ കാണുന്നത്.

  ഇനി എമി​ഗ്രേഷൻ ക്ലിയറൻസ് 30 സെക്കൻഡിനുള്ളിൽ

പുതിയ ഫീച്ചര്‍ നല്‍കിയതോടെ, ഇനി ജെപെഗ് ഇമേജുകള്‍ ഡൗണ്‍ലോഡ് ചെയ്തശേഷം മാന്വലായി ഗൂഗിള്‍ ഫോട്ടോസില്‍ ബാക്ക്അപ്പ് ചെയ്യേണ്ട ആവശ്യം വരില്ല. എന്നാല്‍ മറ്റ് ഫോര്‍മാറ്റുകളിലുള്ള ഇമേജുകളും വീഡിയോകളും ആല്‍ബങ്ങളായി സൂക്ഷിക്കുന്നതിനും ക്ലൗഡില്‍ ബാക്ക്അപ്പ് ചെയ്യുന്നതിനും മാന്വലായി ഗൂഗിള്‍ ഫോട്ടോസില്‍ അപ്‌ലോഡ് ചെയ്യുന്നത് തുടരണം. പുതിയ ഫീച്ചര്‍ ഡിഫോള്‍ട്ടായി ഓണ്‍ ആയിരിക്കും. ക്രമേണ എല്ലാ ജിമെയില്‍ ഉപയോക്താക്കള്‍ക്കും ‘സേവ് ടു ഫോട്ടോസ്’ ഫീച്ചര്‍ ലഭ്യമാക്കും. എല്ലാവര്‍ക്കും അപ്‌ഡേറ്റ് ലഭിക്കുന്നതിന് 15 ദിവസം വരെ സമയമെടുക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. എല്ലാ വര്‍ക്ക്‌സ്‌പേസ് ഉപയോക്താക്കള്‍ക്കും ജി സ്യൂട്ട് ബേസിക്, ബിസിനസ് ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭിക്കും. പേഴ്‌സണ്‍ ഗൂഗിള്‍ എക്കൗണ്ട് ഉടമകള്‍ക്കും ‘സേവ് ടു ഫോട്ടോസ്’ ഫീച്ചര്‍ ലഭ്യമായിരിക്കും.

  ഇനി എമി​ഗ്രേഷൻ ക്ലിയറൻസ് 30 സെക്കൻഡിനുള്ളിൽ
Maintained By : Studio3