വാക്‌സിന്‍ ലഭിച്ചവര്‍ക്ക് ആരോഗ്യ സേതുവില്‍ ബ്ലൂ ടിക്ക്
1 min readആപ്ലിക്കേഷനില്‍ ഇപ്പോള്‍ നിങ്ങളുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും
ന്യൂഡെല്‍ഹി: കൊവിഡ് 19 വാക്‌സിന്‍ കുത്തിവെപ്പ് എടുത്ത യൂസര്‍മാര്‍ക്കായി ഇനി ആരോഗ്യ സേതു ആപ്പ് ബ്ലൂ ടിക്കുകളും ബ്ലൂ ഷീല്‍ഡും കാണിക്കും. ആരോഗ്യ സേതു യൂസര്‍മാര്‍ വാക്‌സിനേറ്റഡ് ആണോ എന്ന് കാണിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതായി കേന്ദ്ര സര്‍ക്കാരിന്റെ കോണ്‍ടാക്റ്റ് ട്രേസിംഗ് ആപ്പ് അറിയിച്ചു.
ഒരു ട്വീറ്റ് വഴിയാണ് ആരോഗ്യ സേതു ആപ്പിന് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതായി പ്രഖ്യാപിച്ചത്. ആപ്ലിക്കേഷനില്‍ ഇപ്പോള്‍ നിങ്ങളുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുമെന്ന് ട്വീറ്റില്‍ പറയുന്നു. വാക്‌സിന്‍ സ്വീകരിക്കൂ, ഡബിള്‍ ബ്ലൂ ടിക്കുകളും ബ്ലൂ ഷീല്‍ഡും കരസ്ഥമാക്കൂ എന്ന് ട്വീറ്റിലൂടെ നിര്‍ദേശിക്കുന്നു. ഹോം സ്‌ക്രീനിലെ ‘യുവര്‍ സ്റ്റാറ്റസ്’ ടാബിലാണ് ഡബിള്‍ ബ്ലൂ ടിക്കുകളും ബ്ലൂ ഷീല്‍ഡും ഉപയോഗിച്ചുള്ള വാക്‌സിന്‍ സ്റ്റാറ്റസ് കാണിക്കുന്നത്. രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പുതിയ ടിക്കുകളും ഷീല്‍ഡും കാണിക്കുന്നത്.
ആരോഗ്യ സേതു ആപ്പിലൂടെ കൊവിഡ് 19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്ക് തെളിവായി ഈ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. കൊവിഡ് വാക്‌സിനേഷനായി അപ്പോയന്റ്‌മെന്റ് എടുക്കുന്നതിനും ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കാം. കേന്ദ്ര സര്‍ക്കാരാണ് ആപ്പ് കൈകാര്യം ചെയ്യുന്നത്.