October 27, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മൈനസ് 80 ഡിഗ്രി ഫ്രീസറുമായി ഗോദ്റെജ് ആന്റ് ബോയ്സ്

കൊച്ചി: ലോകത്തിനു വേണ്ടി ഇന്ത്യയില്‍ നിര്‍മിച്ച 80 ഡിഗ്രി സെന്റീഗ്രേഡിനു താഴെയുള്ള അള്‍ട്രാ ലോ ടെമ്പറേച്ചര്‍ ഫ്രീസറുകള്‍ അവതരിപ്പിച്ചു കൊണ്ട് ഗോദ്റെജ് ആന്റ് ബോയ്സ് തങ്ങളുടെ ഉല്‍പ്പന്ന നിര വിപുലീകരിച്ചു.

നിലവില്‍ ഇന്ത്യയുടെ കോവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിരിക്കുന്ന ഇത് ഭാവിയിലെ വാക്സിനുകള്‍ക്കും ഉപയുക്തമാണ്. നിലവില്‍ വാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ അവസാന ഘട്ട പിന്തുണ നല്‍കാന്‍ ഗോദ്റെജ് ആന്റ് ബോയ്സ് സഹകരിച്ചു പ്രവര്‍ത്തിച്ചു വരികയാണ്.

ഗോദ്റെജ് ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയായ ഗോദ്റെജ് ആന്റ് ബോയ്സ് തങ്ങളുടെ ബിസിനസ് യൂണിറ്റ് ആയ ഗോദ്റെജ് അപ്ലയന്‍സസ് വഴിയാണ് ഇന്ത്യയിലെ കോവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. ഇന്ത്യയില്‍ നിര്‍മിച്ച അത്യാധുനീക മെഡിക്കല്‍ റഫ്രിജറേഷന്‍ സംവിധാനങ്ങള്‍ വഴിയാണ് വാസ്‌കിനുകള്‍ കൃത്യമായ താപനിലയില്‍ സൂക്ഷിക്കുന്നത്.

  നവീകരിച്ച ഉല്‍പ്പന്നങ്ങളിലൂടെ കേരള ടൂറിസം വളരണമെന്ന് വിദഗ്ധര്‍

വാക്സിന്‍ കോള്‍ഡ് ചെയിന്‍ കൂടുതല്‍ വിപുലമാക്കിക്കൊണ്ടാണ് അത്യാധുനീക അള്‍ട്രാ ലോ ടെമ്പറേച്ചര്‍ ഫ്രീസറുകളും ഈ ശ്രേണിയില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഇതുപയോഗിച്ച് വാക്സിന്‍ ഉള്‍പ്പെടെയുള്ള ജീവന്‍ സംരക്ഷണ സാമഗ്രികളുടെ വിതരണം 80 ഡിഗ്രി സെന്റീഗ്രേഡിനു താഴെ നിര്‍ത്തിക്കൊണ്ടു നടത്താനാവും. ഇന്ത്യയിലേയും ആഗോള തലത്തിലേയും മെഡിക്കല്‍ കോള്‍ഡ് ചെയിന്‍ ശൃംഖലയെ ശക്തിപ്പെടുത്തുന്നതില്‍ ഫലപ്രദമായ ഒരു നീക്കമാണിതെന്ന് കമ്പനി വിശദീകരിക്കുന്നു.

Maintained By : Studio3