Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അസറ്റ് ഹോംസിന് നാല് സിഐഡിസി ദേശീയ പുരസ്കാരങ്ങള്‍

1 min read

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നീതി ആയോഗും നിര്‍മാണ വ്യവസായ മേഖലയും ചേര്‍ന്ന് പ്രൊമോട്ടു ചെയ്യുന്ന സിഐഡിസി (കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഡെവലപ്മെന്‍റ് കൗണ്‍സില്‍) നല്‍കുന്ന പന്ത്രണ്ടാമത് സിഐഡിസി വിശ്വകര്‍മ അവാര്‍ഡ്സിലെ നാല് വിഭാഗങ്ങളില്‍ പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ്പുരസ്കാരങ്ങള്‍ നേടി.

100-500 കോടി രൂപ വിറ്റുവരവുള്ള കമ്പനികളുടെ വിഭാഗത്തില്‍, ഏറ്റവും മികച്ച പ്രൊഫഷനലി മാനേജ്ഡ് കമ്പനികള്‍ക്കുള്ള അവാര്‍ഡുകളില്‍ അസറ്റ് ഹോംസ് രണ്ടാം സ്ഥാനം നേടി. ഏറ്റവും മികച്ച നിര്‍മാണ പദ്ധതിക്കുള്ള പുരസ്കാരങ്ങളില്‍ എറണാകുളം മരടിലെ അസറ്റ് കാന്‍വാസ് രണ്ടാം സ്ഥാനം നേടി. നിര്‍മാണരംഗത്തെ ആരോഗ്യ സുരക്ഷ, പരിസ്ഥിതി സൗഹാര്‍ദം എന്നിവയ്ക്കായുള്ള പുരസ്കാരങ്ങളില്‍ എറണാകുളത്തെ അസറ്റ് രംഗോലി മൂന്നാം സ്ഥാനം നേടി. കോറോണ വാരിയേഴ്സ് അച്ചീവ്മെന്‍റ് വിഭാഗത്തില്‍ അസറ്റ് ഹോംസ് ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി
Maintained By : Studio3