October 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2020 – 21 ല്‍ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം എടുത്തുകളഞ്ഞത് 10,000 കമ്പനികള്‍

1 min read

ന്യൂഡെല്‍ഹി: കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം (എംസിഎ) നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പതിനായിരത്തിലധികം കമ്പനികളെ പിരിച്ചുവിട്ടു. തൊട്ടുമുന്‍പുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഒരു ബിസിനസും പ്രവര്‍ത്തനവും നടത്തിയിട്ടില്ലാത്ത കമ്പനികളാണിവ. കൂടാതെ, കമ്പനി പദവി നിലനിര്‍ത്തുന്നതിന് ഇക്കാലയളവില്‍ ഒരു അപേക്ഷയും ഈ സ്ഥാപനങ്ങള്‍ നല്‍കിയിട്ടില്ല.

2020 ഏപ്രില്‍ മുതല്‍ 2021 ഫെബ്രുവരി വരെ മൊത്തം 10,113 കമ്പനികളെ കമ്പനി ആക്റ്റിലെ 248 (2) വകുപ്പ് അനുസരിച്ച് അടച്ചുപൂട്ടിയതായി കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ ലോക്സഭയില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞു. 2021 ജനുവരി 21 വരെ 12,59,992 പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ ആക്റ്റിവ് എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി ഉണ്ടെന്നും മന്ത്രി പറഞ്ഞു.

  ഐബിഎസ് സോഫ്റ്റ് വെയര്‍ ഡേറ്റ ആന്‍ഡ് എഐ കേന്ദ്രം

2019 ഡിസംബര്‍ 31 ന് അവസാനിച്ച വര്‍ഷത്തില്‍ 10,98,780 സജീവ സ്വകാര്യ ലിമിറ്റഡ് കമ്പനികളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി ഉണ്ടായിരുന്നത്. ഫിനാല്‍ഷ്യല്‍ സ്റ്റേറ്റ്മെന്‍റുകള്‍ കൃത്യമായി സമര്‍പ്പിച്ചിട്ടുള്ള കമ്പനികളെയാണ് സജീവ പദവിയില്‍ നിലനിര്‍ത്തുന്നത്. മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ന്യൂഡെല്‍ഹിയില്‍ 2,394 കമ്പനികള്‍ ഇല്ലാതായപ്പോള്‍ ഉത്തര്‍പ്രദേശില്‍ 1,936 കമ്പനികളാണ് ഇല്ലാതായത്.

തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും യഥാക്രമം 1,322 കമ്പനികളും 1,279 കമ്പനികളും അടച്ചുപൂട്ടി. കര്‍ണാടകയില്‍ 836 കമ്പനികള്‍ നീക്കംചെയ്യപ്പെട്ടു. ചണ്ഡിഗഡ്-501, രാജസ്ഥാന്‍-479, തെലങ്കാന-404, കേരളം-307, ഝാര്‍ഖണ്ഡ്-137, മധ്യപ്രദേശ്-111, ബീഹാര്‍-104 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം നിലച്ച കമ്പനികളുടെ എണ്ണം.

  കോസ്‌മിക്-പ്രചോദിതമായി രൂപകല്പന ചെയ്ത ടൈറ്റന്‍ സ്റ്റെല്ലര്‍ 2.0 വാച്ചുകള്‍
Maintained By : Studio3