November 25, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജീവനക്കാര്‍ക്ക് കോവിഡ് വാക്സിനേഷന്‍ ക്യാമ്പുകളുമായി ഫെഡറല്‍ ബാങ്ക്

1 min read

കൊച്ചി: 45 വയസ്സിനു മുകളില്‍ പ്രായമുള്ള ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുന്നതിനായി ഫെഡറല്‍ ബാങ്ക് പ്രത്യേക വാക്സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചു. ആദ്യ ക്യാമ്പ് ആലുവയില്‍ വെള്ളിയാഴ്ച നടന്നു. ആശുപത്രികളുമായി ചേര്‍ന്നാണ് ജീവനക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമായി ഫെഡറല്‍ ബാങ്ക് വാക്സിനേഷന്‍ ക്യാമ്പുകള്‍ ഒരുക്കുന്നത്.

മഹാമാരിക്കാലത്ത് അസാധാരണ സാഹചര്യങ്ങളെ നേരിട്ടാണ് അവശ്യ സര്‍വീസായ ബാങ്കിങ് സേവനങ്ങള്‍ ജീവനക്കാര്‍ ഉപഭോക്താക്കളിലെത്തിക്കുന്നത്. ഉപഭോക്തൃ സേവനങ്ങള്‍ മുടക്കമില്ലാതെ തുടരുന്നതിനാണ് ബാങ്ക് ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രതിരോധമരുന്ന് കുത്തിവെപ്പ് വേഗത്തിലാക്കുന്നതെവന്ന് ഫെഡറല്‍ ബാങ്ക് വ്യക്തമാക്കി. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബാങ്ക് വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

കൂടാതെ ഇന്ത്യയിലുടനീളം നിരവധി കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും, പൊതു ജനങ്ങള്‍ക്കുള്ള വാക്സിനേഷന്‍ പദ്ധതികള്‍ക്കുമായി ഫെഡറല്‍ ബാങ്ക് ധനസഹായം നല്‍കുന്നുണ്ട്. വ്യത്യസ്ത സംസ്ഥാനങ്ങളിലായി കോവിഡ് രൂക്ഷമായി ബാധിച്ച അഞ്ച് ജില്ലകളില്‍ വാക്സിനേഷന്‍ പദ്ധതിയും സാമുഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി ഫെഡറല്‍ ബാങ്ക് നടപ്പിലാക്കുന്നുണ്ട്.

Maintained By : Studio3