സംസ്ഥാന പരിസ്ഥിതി മന്ത്രിമാരുടെ ദേശീയ സമ്മേളനം സെപ്റ്റംബർ 23-ന്
ന്യൂഡൽഹി: പരിസ്ഥിതി മന്ത്രിമാരുടെ ദേശീയ സമ്മേളനം 2022 സെപ്റ്റംബർ 23 ന് രാവിലെ 10:30 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ഏക്താ നഗറിൽ ഉദ്ഘാടനം ചെയ്യും. സഹകരണ ഫെഡറലിസത്തിന്റെ മനോഭാവം മുൻനിർത്തി, ബഹുമുഖ സമീപനത്തിലൂടെ പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കൽ, കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള സംസ്ഥാന കർമപദ്ധതികൾ തുടങ്ങിയ വിഷയങ്ങളിൽ മികച്ച നയങ്ങൾ രൂപീകരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ്കൾക്കിടയിൽ കൂടുതൽ സഹകരണം സൃഷ്ടിക്കുന്നതിനാണ് സമ്മേളനം ചേരുന്നത് . പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി, ശോഷണം സംഭവിച്ച ഭൂമി പുനഃസ്ഥാപിക്കുന്നതിനും വന്യജീവി സംരക്ഷണത്തിനും പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് വനവിസ്തൃതി വർദ്ധിപ്പിക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും.
സെപ്റ്റംബർ 23, 24 തീയതികളിൽ സംഘടിപ്പിക്കുന്ന ദ്വിദിന കോൺഫറൻസിൽ ലൈഫ്, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുക (പുറന്തള്ളൽ ലഘൂകരിക്കുന്നതിനും കാലാവസ്ഥാ ആഘാതങ്ങളുമായി പൊരുത്തപ്പെടുന്നതിനുമുള്ള കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സംസ്ഥാന പ്രവർത്തന പദ്ധതികൾ അപ്‌ഡേറ്റ് ചെയ്യുക) എന്നീ വിഷയങ്ങളിൽ ആറ് വിഷയാധിഷ്ഠിത സെഷനുകൾ ഉണ്ടായിരിക്കും. പരിവേഷ് (ഇന്റഗ്രേറ്റഡ് ഗ്രീൻ ക്ലിയറൻസുകൾക്കുള്ള ഏകജാലക സംവിധാനം) ; ഫോറസ്ട്രി മാനേജ്മെന്റ്; മലിനീകരണം തടയലും നിയന്ത്രണവും; വന്യജീവി മാനേജ്മെന്റ്; പ്ലാസ്റ്റിക്കും മാലിന്യ സംസ്കരണവും എന്നിവയും ഇതിലുൾപ്പെടും.