October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രാജ്യത്തു സെമികണ്ടക്ടർ ഫാബുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിച്ചെലവിന്റെ 50% ധനസഹായം നല്കാൻ കേന്ദ്രം

1 min read

ന്യൂഡൽഹി: ഇന്ത്യയിൽ സെമികണ്ടക്ടറുകളുടെയും ഡിസ്‌പ്ലേകളുടെയും നിർമാണ ആവാസവ്യവസ്ഥാവികസനത്തിനുള്ള പദ്ധതിയുടെ ഭാഗമായി രാജ്യത്തു സെമികണ്ടക്ടർ ഫാബുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിപ്രകാരമുള്ള എല്ലാ സാങ്കേതിക നോഡുകൾക്കും ഏകീകൃതാടിസ്ഥാനത്തിൽ പദ്ധതിച്ചെലവിന്റെ 50% ധനസഹായം നല്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി. ഡിസ്‌പ്ലേ ഫാബുകൾ സജ്ജീകരിക്കുന്നതിനുള്ള പദ്ധത‌ിപ്രകാരം ഏകീകൃതാടിസ്ഥാനത്തിൽ പദ്ധതിച്ചെലവിന്റെ 50% ധനസഹായവും, കോമ്പൗണ്ട് സെമ‌‌ികണ്ടക്ടറുകൾ/സിലിക്കൺ ഫോട്ടോണിക്സ് /സെൻസർ ഫാബ്, സെമികണ്ടക്ടർ എടിഎംപി/ഒഎസ്എടി സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള പദ്ധത‌ിപ്രകാരം ഏകീകൃതാടിസ്ഥാനത്തിൽ മൂലധനച്ചെലവിന്റെ 50% ധനസഹായവും ലഭ്യമാക്കും. പദ്ധതിപ്രകാരം ലക്ഷ്യമിടുന്ന സാങ്കേതികവിദ്യകളിൽ ഡിസ്ക്രീറ്റ് സെമികണ്ടക്ടർ ഫാബുകളും ഉൾപ്പെടുന്നു.

  ടെക്നോപാര്‍ക്ക് കമ്പനിക്ക്‌ മികച്ച വനിതാ തൊഴില്‍ദാതാവിനുള്ള അവാര്‍ഡ്

ആഗോളതലത്തിൽ സെമികണ്ടക്ടർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ പദ്ധതി ആകർഷകമാണ്. പരിഷ്കരിച്ച നിർദ്ദേശങ്ങൾ രാജ്യത്തു സെമികണ്ടക്ടർ-ഡിസ്‌പ്ലേ നിർമാണത്തിനുള്ള നിക്ഷേപം വേഗത്തിലാക്കും. നിക്ഷേപകരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ, ആദ്യ സെമികണ്ടക്ടർ നിർമാണസൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണു പ്രതീക്ഷ.

ഇന്ത്യയിൽ സെമികണ്ടക്ടറുകളുടെയും ഡിസ്‌പ്ലേകളുടെയും നിർമാണ ആവാസവ്യവസ്ഥാവികസനത്തിനുള്ള നോഡൽ ഏജൻസിയായ ഇന്ത്യ സെമികണ്ടക്ടർ മിഷനു നിർദേശങ്ങൾ നൽകാൻ വ്യവസായ-പഠന, ഗവേഷണമേഖലകളിലെ ആഗോള വിദഗ്ധർ ഉൾപ്പെടുന്ന ഉപദേശകസമിതിക്കു രൂപംനൽകി. സിലിക്കൺ സെമികണ്ടക്ടർ ഫാബുകൾ/സിലിക്കൺ ഫോട്ടോണിക്സ്/സെൻസറുകൾ/ഡിസ്ക്രീറ്റ് സെമികണ്ടക്ടർ ഫാബുകൾ, എടിഎംപി/ഒസാറ്റ് എന്നിവയുടെ എല്ലാ സാങ്കേതിക സംവിധാനങ്ങൾക്കും ഉപദേശകസമിതി ഏകകണ്ഠമായി ശുപാർശചെയ്ത ഏകീകൃത പിന്തുണയ്ക്കു ഗവണ്മെന്റ് അംഗീകാരം നൽകിയിട്ടുണ്ട്. ഓട്ടോമോട്ടീവ്, ഊർജം, ടെലികോം ആപ്ലിക്കേഷനുകൾവഴി 45എൻഎമ്മിനും അതിനുമുകളിലും ഉള്ള സാങ്കേതികവിദ്യാനോഡുകൾക്ക് ഉയർന്ന ആവശ്യകതയാണുള്ളത്. മാത്രമല്ല, ആകെയുള്ള സെമികണ്ടക്ടർവിപണിയുടെ 50 ശതമാനമാണ് ഈ മേഖല.

  രണ്ടു നവീന ഉത്പന്നങ്ങളുമായി മില്‍മ
Maintained By : Studio3