November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രതീക്ഷയുടെ മാമാങ്കം – ദുബായ് എക്സ്പോ 2020യുടെ മുഖ്യ വേദി കാണികൾക്കായി തുറന്നു

1 min read

എക്സ്പോയുടെ ഭാഗമായി തുറക്കുന്ന ആദ്യ വേദിയായ സസ്റ്റൈനബിലിറ്റി പലവിയൻ ജനുവരി 22 മുതൽ ഏപ്രിൽ 10 വരെയാണ് പ്രവർത്തിക്കുക

ദുബായ് ദുബായ് എക്സ്പോ 2020യുടെ ആദ്യ വേദി കാണികൾക്കായി തുറന്നു. എക്സ്പോ ഔദ്യോഗികമായി ആരംഭിക്കുന്നത് ഒക്ടോബറിലാണെങ്കിലും മുഖ്യ വേദിയായ സസ്റ്റൈനബിലിറ്റി  പവലിയനാണ് ഇപ്പോൾ കാണികൾക്കായി തുറന്ന് കൊടുത്തിരിക്കുന്നത്. ജനുവരി 22 മുതൽ ഏപ്രിൽ 10 വരെയാണ് ടെറ തീമിലുള്ള ഈ പവലിയൻ പ്രവർത്തിക്കുക. അലിഫ് എന്ന പേരിലുള്ള മൊബിലിറ്റി പവലിയനും മിഷൻ പോസിബിൾ എന്ന പേരിലുള്ള ഒപ്പർച്യൂണിറ്റി പവലിയനും 2021ന്റെ ആദ്യപാദത്തിൽ തന്നെ പ്രവർത്തനം ആരംഭിക്കും.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

ആഴ്ചയിൽ അഞ്ച് ദിവസം തുറന്നിരിക്കുന്ന ഭൂമിയെന്ന് അർത്ഥമുള്ള ടെറ പവലിയനിൽ 25 ദിർഹമാണ് സന്ദർശന ഫീസായി ഏർപ്പെടുത്തിയിരിക്കുന്നത്. കാടിന് നടുവിലൂടെയുള്ള നടത്തത്തിന്റെ അനുഭവമേകുന്ന ഇന്റെറാക്ടീവ് വാക്ക് അടക്കം പ്രകൃതിയെ അടുത്ത് അറിയുന്നതിനുള്ള നിരവധി വിസ്മയങ്ങളാണ് ഇവിടെ കാണികളെ കാത്തിരിക്കുന്നത്. നമ്മുടെ തെരഞ്ഞെടുപ്പുകൾ പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന സ്വാധീനം എല്ലാ പ്രായങ്ങളിലുമുള്ള ആളുകളെ, പ്രത്യേകിച്ച് യുവ തലമുറയെ ബോധ്യപ്പെടുത്തുകയാണ് ഇത്തരം ഉദ്യമങ്ങളിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്. കുട്ടികൾക്ക് കളിക്കുന്നതിനുള്ള ഇടം, ഗിഫ്റ്റ് ഷോപ്പ്, ഫുഡ് കോർട്ട് എന്നിവയും പവലിയനിൽ ഒരുക്കിയിട്ടുണ്ട്.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

ഗ്രിംഷ ആർകിടെക്റ്റ്സ് ഡിസൈൻ ചെയ്തിരിക്കുന്ന ടെറ പവലിയനിൽ സസ്റ്റൈനബിലിറ്റി ആശയത്തിലാണ് കെട്ടിടങ്ങളും രൂപകൽപ്പന ചെയ്തിരിക്കുന്നത്. വെള്ളം, ഊർജം എന്നിവ ആവശ്യമില്ലാത്ത രീതിയിൽ നിർമിച്ചിരിക്കുന്ന ഈ കെട്ടിടങ്ങളുടെ 130 മീറ്റർ വീതിയുള്ള മേൽക്കൂരകളിൽ  ഊർജാവശ്യങ്ങൾക്കായി 1,055 സൌരോർജ്ജ പാനലുകളും ഒരു നിര ഊർജ്ജ മരങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ജലോപയോഗം പരിമിതപ്പെടുത്തുന്നതിനായി  വാട്ടർ റീസൈക്ലിംഗ്, ആൾട്ടർനേറ്റീവ് വാട്ടർ റിസോഴ്സസ് എന്നിവയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

വിവിധ പരിപാടികളിലായി 200ഓളം പങ്കാളികളെയും ദശലക്ഷക്കണക്കിന് കാണികളെയുമാണ് എക്സ്പോയിലെ ഈ സസ്റ്റൈനബിലിറ്റി പവലിയനിൽ പ്രതീക്ഷിക്കുന്നത്. വേൾഡ് എക്സോകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സസ്റ്റെനബിലിറ്റി എക്സ്പോ ആയിരിക്കും എക്സ്പോ 2020യെന്നും ഹരിത വികസനത്തിന്റെ ലോക ചാമ്പന്യനായി മാറാനുള്ള യുഎഇയുടെ ശ്രമങ്ങൾക്ക് ഈ പരിപാടി കരുത്ത് പകരുമെന്നും എക്സ്പോയുടെ ചീഫ് എക്സ്പിരിയൻസ് ഓഫീസർ മർജൻ ഫരൈദൂനി പറഞ്ഞു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം
Maintained By : Studio3