Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബജറ്റ് കമ്മി നികത്താൻ ഒമാൻ വീണ്ടും കടപ്പത്രം വിൽക്കുന്നു

മൂന്ന് ഘട്ടങ്ങളായുള്ള കടപ്പത്ര വിൽപ്പനയിലൂടെ ഒക്ടോബറിന് ശേഷം 3.25 ബില്യൺ ഡോളറിന്റെ കടപ്പത്രമാണ് ഒപെകിന് പുറത്തുള്ള ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാജ്യമായ ഒമാൻ വിറ്റത്

മസ്കറ്റ് മൂന്ന് മാസത്തിനിടെ മൂന്നാംതവണയും ഒമാൻ കടപ്പത്ര വിപണിയിലേക്ക്. രാജ്യത്ത് നിക്ഷേപിക്കാനുള്ള നിക്ഷേപകരുടെ താൽപ്പര്യം കടപ്പത്രങ്ങളിലൂടെ മുതലെടുത്ത് വർധിച്ച് വരുന്ന ബജറ്റ് കമ്മി നികത്താനാണ് ഒപെകിന് പുറത്തുള്ള ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാജ്യത്തിന്റെ പദ്ധതി. മൂന്ന് ഘട്ടങ്ങളായുള്ള കടപ്പത്ര വിൽപ്പനയിലൂടെ 3.25 ബില്യൺ ഡോളറിന്റെ കടപ്പത്രമാണ് ഒമാൻ വിറ്റത്.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

പത്ത് വർഷം കാലാവധിയുള്ള 1.75 ബില്യൺ ഡോളറിന്റെ കടപ്പത്രമാണ് ഒമാൻ വിറ്റതെന്നാണ് സൂചന. 6.25 ശതമാനമാണ് ഇതിന് കണക്കാക്കപ്പെടുന്ന പലിശ.  മുപ്പത് വർഷം കാലാവധിയുള്ള 1 ബില്യൺ ഡോളറിന്റെ കടപ്പത്രവും  2025 വരെ കാലാവധിയുള്ള 500 മില്യൺ ഡോളറിന്റെ കടപ്പത്രവും ഒമാൻ വിറ്റതായി സംഭവവുമായി ബന്ധമുള്ള വൃത്തങ്ങൾ സൂചിപ്പിച്ചു.

എണ്ണവിലത്തകർച്ചയും കൊറോണ വൈറസ് പകർച്ചവ്യാധിയും തകർത്ത സമ്പദ് വ്യവസ്ഥയിൽ ബജറ്റ് കമ്മി നികത്തുന്നതിനായി ഈ വർഷം ഒമാന് 4.2 ബില്യൺ ഡോളർ കടമെടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ചിലവിടൽ കുറച്ചും 5 ശതമാനം മൂല്യവർധിത നികുതി ഏർപ്പെടുത്തിയും കരുതൽ ശേഖരത്തിലുള്ള ഇടിവ് ആശങ്കപ്പെടുത്തുന്ന നിക്ഷേപകർക്ക് രാജ്യത്തിലുള്ള വിശ്വസം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ കടബാധ്യതയുള്ള ഒമാൻ.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്
Maintained By : Studio3