September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൈത്താങ്ങ് : എസ്എംഇകൾക്കായി അബുദാബി 6 ബില്യൺ ദിർഹത്തിന്റെ പാക്കേജ് പ്രഖ്യാപിച്ചു

1 min read

നാഷണൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെയും (ദമാൻ) ഫസ്റ്റ് അബുദാബി ബാങ്കിന്റെയും പങ്കാളിത്തത്തോടെ നടത്തുന്ന ഇതിന്റെ ആദ്യഘട്ടം ആരോഗ്യസംരക്ഷണ മേഖലയിലെ എസ്എംഇകളെ ലക്ഷ്യമിട്ടുള്ളതായിരിക്കും

അബുദാബി ‍എമിറേറ്റിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ (എസ്എംഇ) പണലഭ്യത മെച്ചപ്പെടുത്തുന്നതിനായി അബുദാബി ധനകാര്യ വകുപ്പ് 6 ബില്യൺ ദിർഹത്തിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. നാഷണൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെയും (ദമാൻ) ഫസ്റ്റ് അബുദാബി ബാങ്കിന്റെയും പങ്കാളിത്തത്തോടെ നടത്തുന്ന ഇതിന്റെ ആദ്യഘട്ടം ആരോഗ്യസംരക്ഷണ മേഖലയിലെ എസ്എംഇകളെ ലക്ഷ്യമിട്ടുള്ളതായിരിക്കും.

കോവിഡ്-19 പകർച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളിൽ നിന്നും എസ്എംഇകളെ കൈപിടിച്ചുയർത്തുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഗദാൻ 21ന്റെ ഭാഗമായ എസ്‍എംഇ ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമാണ് ഇതിനുള്ള ഫണ്ടിംഗ് ലഭ്യമാക്കുന്നത്.  മറ്റ് ബാങ്കുകളെയും മേഖലകളെയും ഉൾപ്പടുത്തി ഭാവിയിലും ഈ ഫണ്ടിംഗ് ലഭ്യമാക്കും. എസ്എംഇകളെ ലക്ഷ്യമിട്ടുള്ള ധനസഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള സൌകര്യമൊരുക്കുക, അങ്ങനെ പ്രവർത്തന മൂലധനത്തിനായുള്ള ചിലവ് കുറയ്ക്കാൻ അവരെ സഹായിക്കുക തുടങ്ങിയവയാണ് പുതിയ സാമ്പത്തിക സഹായ പാക്കേജിലൂടെ ലക്ഷ്യമിടുന്നത്.

  നോര്‍ത്തേണ്‍ ആര്‍ക്ക് ക്യാപിറ്റല്‍ ഐപിഒ

2019ൽ അബുദാബിയുടെ എണ്ണ ഇതര സമ്പദ് വ്യവസ്ഥയുടെ 44 ശതമാനവും മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 29 ശതമാനവും എമിറേറ്റിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ നിന്നായിരുന്നു. അറിവിനെ അധാരമാക്കിയുള്ള സമ്പദ് വ്യവസ്ഥയായി മാറുകയെന്ന തരത്തിലുള്ള അബുദാബിയുടെ വൈവിധ്യവൽക്കരണ നയത്തിൽ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിന് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. എസ്എംഇകൾ സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയാണെന്നും എമിറേറ്റിന്റെ ദീർഘകാല, സുസ്ഥിരക വളർച്ചയുടെ നിർണായക ഘടകമാണെന്നും അബുദാബി ധനകാര്യ വകുപ്പ് ചെയർമാൻ ജാസിം മുഹമ്മദ് ബു അതാബ അൽസാബി പറഞ്ഞു. ഭാവി ലക്ഷ്യമിട്ടുള്ള സാമ്പത്തിക സുസ്ഥിരത നയത്തിന്റെ ഭാഗമായാണ് എസ്എംഇകൾക്ക് മതിയായ പണലഭ്യത ഉറപ്പുവരുത്തുന്നതിനായി ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. ഈ ഉദ്യമത്തിൽ പങ്കാളികളാകുന്ന ദമാനും ഫാബിനും നന്ദി അറിയിക്കുന്നതായും ജാസിം പറഞ്ഞു.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി
Maintained By : Studio3