October 28, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജൂണ്‍ റിപ്പോര്‍ട്ട് : ആഭ്യന്തര വിമാന യാത്രയില്‍ 41-42% റിപ്പോര്‍ട്ട്

1 min read

ന്യൂഡെല്‍ഹി: ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ജൂണ്‍ മാസത്തില്‍ മുന്‍മാസത്തെ അപേക്ഷിച്ച് 41-42 ശതമാനം ഉയര്‍ച്ച പ്രകടമാക്കിയതായി കണക്കാക്കുന്നുവെന്ന് റേറ്റിംഗ് ഏജന്‍സി ഐസിആര്‍എ അറിയിച്ചു. 2021 ജൂണിലെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 29-30 ലക്ഷമാണെന്നാണ് വിലയിരുത്തല്‍. 2021 മെയ് മാസത്തില്‍ ഇത് 19.8 ലക്ഷമായിരുന്നു.

കൂടാതെ, 2021 ജൂണില്‍ വിമാനക്കമ്പനികളുടെ വിന്യാസം 2020 ജൂണിനേക്കാള്‍ 46 ശതമാനം കൂടുതലാണെന്ന് ഐസിആര്‍എ അറിയിച്ചു. മുന്‍മാസത്തെ അപേക്ഷിച്ച് ജൂണില്‍ ഡിപ്പാര്‍ച്ചറുകളുടെ എണ്ണം 14-15 ശതമാനം വര്‍ധിച്ചു. കോവിഡ് -19 വ്യാപനത്തില്‍ ജൂണ്‍ അവസാനത്തോടെ ഇടിവുണ്ടായതാണ് ഇതിന് പ്രധാന കാരണം.\

  കെ.എസ്.യു.എം. ഫാബ് അക്കാദമി 2027-ലേക്ക് അപേക്ഷിക്കാം

ജൂണില്‍ ശരാശരി 1,100 വിമാനങ്ങളാണ് പ്രതിദിനം യാത്ര പുറപ്പെട്ടത്. 2020 ജൂണില്‍ ഇത് 700 ആയിരുന്നു. ഇക്കളിഞ്ഞ മേയില്‍ പ്രതിദിനം ശരാശരി 900ല്‍ കൂടുതല്‍ വിമാനങ്ങള്‍ യാത്ര പുറപ്പെട്ടു,’ ഐക്ര വൈസ് പ്രസിഡന്‍റും കോ-ഗ്രൂപ്പ് ഹെഡുമായ കിന്‍ജല്‍ ഷാ പറഞ്ഞു. 2021 ജൂണില്‍ ഒരു ഫ്ലൈറ്റിന്‍റെ ശരാശരി യാത്രക്കാരുടെ എണ്ണം 94 ആയിരുന്നു. മേയില്‍ ശരാശരി 77 യാത്രക്കാരായിരുന്നു. ജൂണില്‍ മെച്ചപ്പെടല്‍ പ്രകടമാണെങ്കിലും വിമാനയാത്രാ ആവശ്യകതയിലെ കടുത്ത സമ്മര്‍ദം തുടരുകയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

  ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക മുന്നേറ്റത്തിന് കരുത്തേകാൻ ‘എസ്റ്റിക് 2026’
Maintained By : Studio3