October 27, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡോള്‍ബി ആറ്റ്‌മോസ് സൗണ്ട്ബാര്‍ സൗണ്ട്‌കോര്‍ ഇന്‍ഫിനി പ്രോ വിപണിയില്‍

15,999 രൂപയാണ് വില. ഫ്‌ളിപ്കാര്‍ട്ടില്‍ ലഭിക്കും. 18 മാസത്തെ വാറന്റി ഉണ്ടായിരിക്കും

ന്യൂഡെല്‍ഹി: സൗണ്ട്‌കോര്‍ ഇന്ത്യയില്‍ ‘ഇന്‍ഫിനി പ്രോ’ ഡോള്‍ബി ആറ്റ്‌മോസ് സൗണ്ട്ബാര്‍ അവതരിപ്പിച്ചു. 15,999 രൂപയാണ് വില. ഫ്‌ളിപ്കാര്‍ട്ടില്‍ ലഭിക്കും. 18 മാസത്തെ വാറന്റി ഉണ്ടായിരിക്കും. സോണി എച്ച്ടി എക്‌സ്8500 ഡോള്‍ബി ആറ്റ്‌മോസ് സൗണ്ട്ബാറില്‍ കണ്ടതുപോലെ സബ് വൂഫര്‍ ഉണ്ടായിരിക്കില്ല.

രണ്ട് 2.5 ഇഞ്ച് മിഡ്‌റേഞ്ച് ഡ്രൈവറുകളും 1 ഇഞ്ച് ട്വീറ്ററുകളും നല്‍കി. ബില്‍റ്റ് ഇന്‍ 3 ഇഞ്ച് സബ് വൂഫറുകളാണ് മറ്റൊരു സവിശേഷത. കൂടുതല്‍ ബാസ് ലഭിക്കുന്നതിന് ‘ബാസ്അ.പ്’ സാങ്കേതികവിദ്യ നല്‍കിയതായി സൗണ്ട്‌കോര്‍ അവകാശപ്പെട്ടു. സൗണ്ട്ബാറിന് 120 വാട്ട് ഔട്ട്പുട്ട് സവിശേഷതയാണ്.

  ബഹിരാകാശ മേഖലയ്ക്കായി 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട്

സൗണ്ട്ബാറിന്റെ കണക്റ്റിവിറ്റി ഓപ്ഷനുകളുടെ കാര്യത്തില്‍, രണ്ട് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍ സവിശേഷതയാണ്. ഓക്‌സ്, ബ്ലൂടൂത്ത് 5, ഓപ്റ്റിക്കല്‍ എന്നിവ മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. മൂവി, മ്യൂസിക്, വോയ്‌സ് എന്നീ മൂന്ന് മോഡുകള്‍ നല്‍കി. സൗണ്ട്ബാറിന് റിമോട്ട് കണ്‍ട്രോള്‍ ലഭ്യമാണ്. സൗണ്ട്‌കോര്‍ ആപ്പ് കൂടി ഉപയോഗിക്കാന്‍ കഴിയും.

 

Maintained By : Studio3