Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പോക്കോ സി3 വില്‍പ്പന പത്ത് ലക്ഷം കടന്നു

1 min read

ഫ്‌ലിപ്കാര്‍ട്ട് പ്രഖ്യാപിച്ച റിപ്പബ്ലിക് ഡേ വില്‍പ്പനയില്‍ രണ്ട് വേരിയന്റുകള്‍ക്കും 500 രൂപ വിലക്കിഴിവ് ലഭിക്കും


ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഇതുവരെ വിറ്റുപോയത് പത്ത് ലക്ഷം യൂണിറ്റ് പോക്കോ സി3 സ്മാര്‍ട്ട്‌ഫോണ്‍. കഴിഞ്ഞ വര്‍ഷം ദീപാവലി സീസണ്‍ ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് ഒക്‌റ്റോബര്‍ തുടക്കത്തിലാണ് പോക്കോ സി3 ഇന്ത്യയില്‍ അനാവരണം ചെയ്തത്. ഇന്ത്യന്‍ വിപണിക്ക് മാത്രമായി രൂപകല്‍പ്പന ചെയ്ത ഡിവൈസാണ് പോക്കോ സി3. ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന പോക്കോ സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണ് സി3. പുതിയ വില്‍പ്പന നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി, ഫ്‌ലിപ്കാര്‍ട്ട് പ്രഖ്യാപിച്ച റിപ്പബ്ലിക് ഡേ വില്‍പ്പനയില്‍ രണ്ട് വേരിയന്റുകള്‍ക്കും 500 രൂപ വിലക്കിഴിവ് നല്‍കാന്‍ കമ്പനി തീരുമാനിച്ചു.

  മൊബൈൽ പാസ്‌പോർട്ട് വാൻ: പാസ്പോർട്ട് സേവനങ്ങൾ വാതിൽപ്പടിയിൽ

3 ജിബി റാം/ 32 ജിബി സ്റ്റോറേജ് വേരിയന്റിന് 7,499 രൂപ, 4 ജിബി റാം / 64 ജിബി സ്റ്റോറേജ് വേരിയന്റിന് 8,999 രൂപ വില നിശ്ചയിച്ചാണ് പോക്കോ സി3 ഹാന്‍ഡ്‌സെറ്റ് ഇന്ത്യന്‍ വിപണിയില്‍ നേരത്തെ അവതരിപ്പിച്ചത്.

ഈ മാസമാദ്യം, പോക്കോ സി3 സ്മാര്‍ട്ട്‌ഫോണിന്റെ ഉയര്‍ന്ന വേരിയന്റിന് 500 രൂപ വില കുറച്ചിരുന്നു. 2020 നവംബറില്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയിലെ മൂന്നാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായി മാറിയെന്ന് പോക്കോ പ്രഖ്യാപിച്ചിരുന്നു. ആ സമയത്ത് മൂന്നാമത്തെ ബെസ്റ്റ് സെല്ലിംഗ് സ്മാര്‍ട്ട്‌ഫോണ്‍ ആയിരുന്നു പോക്കോ സി3.

  മൊബൈൽ പാസ്‌പോർട്ട് വാൻ: പാസ്പോർട്ട് സേവനങ്ങൾ വാതിൽപ്പടിയിൽ

[bctt tweet=”ഇന്ത്യന്‍ വിപണിക്ക് മാത്രമായി രൂപകല്‍പ്പന ചെയ്ത ഡിവൈസാണ് പോക്കോ സി3. ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന പോക്കോ സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണ് സി3.” username=”futurekeralaa”]

ഓണ്‍ലൈന്‍ വിപണിയില്‍ വില്‍ക്കുന്ന, ഇന്ത്യയ്ക്കു മാത്രമായ ഹാന്‍ഡ്‌സെറ്റ് എന്നീ സവിശേഷതകള്‍ കണക്കിലെടുക്കുമ്പോള്‍ പത്ത് ലക്ഷം യൂണിറ്റ് വില്‍പ്പന വലിയ നേട്ടം തന്നെയാണ്. റെഡ്മി 9 സീരീസ് അടിസ്ഥാനമാക്കി നിര്‍മിച്ച പോക്കോ സി3 സ്മാര്‍ട്ട്‌ഫോണിന്റെ വിജയകാരണം കുറഞ്ഞ വിലയും മികച്ച മൂല്യവുമായിരിക്കും

Maintained By : Studio3