August 16, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സിട്രോയെന്‍ സി5 എയര്‍ക്രോസ് ഏപ്രില്‍ ഏഴിന്

മാര്‍ച്ച് ഒന്നിന് പ്രീമിയം എസ്‌യുവിയുടെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയിരുന്നു
ന്യൂഡെല്‍ഹി: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോയെന്‍ ഇന്ത്യയില്‍ തങ്ങളുടെ ആദ്യ മോഡല്‍ ഏപ്രില്‍ ഏഴിന് വിപണിയില്‍ അവതരിപ്പിക്കും. സിട്രോയെന്‍ സി5 എയര്‍ക്രോസ് എസ്‌യുവിയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. മാര്‍ച്ച് ഒന്നിന് പ്രീമിയം എസ്‌യുവിയുടെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയിരുന്നു. 50,000 രൂപയാണ് ബുക്കിംഗ് തുക. അടുത്ത മാസം ഡെലിവറി ആരംഭിക്കും. സികെഡി രീതിയില്‍ തമിഴ്‌നാട്ടിലെ പ്ലാന്റിലാണ് എസ്‌യുവി അസംബിള്‍ ചെയ്യുന്നത്. 25 ലക്ഷം രൂപയില്‍ എക്‌സ് ഷോറൂം വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  യെസ്ദി റോഡ്സ്റ്ററിന്റെ ആദ്യ ഉടമയായി ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷ്

ഫീല്‍, ഷൈന്‍ എന്നീ രണ്ട് വേരിയന്റുകളില്‍ 2021 സിട്രോയെന്‍ സി5 എയര്‍ക്രോസ് എസ്‌യുവി ലഭിക്കും. ഫീച്ചറുകള്‍ ധാരാളമായിരിക്കും. ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, കോര്‍ണറിംഗ് ഫംഗ്ഷന്‍ സഹിതം മുന്നില്‍ ഫോഗ് ലൈറ്റുകള്‍, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഹാന്‍ഡ്‌സ്ഫ്രീ ഫംഗ്ഷന്‍ സഹിതം ഇലക്ട്രിക് ടെയ്ല്‍ഗേറ്റ്, എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ എന്നിവ ഉണ്ടായിരിക്കും.

കാബിനും സംഭവബഹുലമായിരിക്കും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി സഹിതം 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ സവിശേഷതകളാണ്. മികച്ച ഇരിപ്പുസുഖം ലഭിക്കുന്നതായിരിക്കും സീറ്റുകള്‍.

  ഉപഭോക്തൃ സേവനങ്ങൾ വിപുലമാക്കി മെഴ്‌സിഡസ് ബെൻസ്

2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും കരുത്തേകുന്നത്. ഈ മോട്ടോര്‍ 175 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെയ്ക്കും.

Maintained By : Studio3