October 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കിയ വില്‍പ്പന, വിപണന മേധാവിയായി ഹര്‍ദീപ് സിംഗ് ബ്രാര്‍  

മനോഹര്‍ ഭട്ടിന് പകരമാണ് ഹര്‍ദീപ് സിംഗ് ബ്രാര്‍ വരുന്നത്
ന്യൂഡെല്‍ഹി: കിയ മോട്ടോഴ്‌സ് ഇന്ത്യയുടെ വില്‍പ്പന, വിപണന വിഭാഗം മേധാവിയായി ഹര്‍ദീപ് സിംഗ് ബ്രാറിനെ നിയമിച്ചു. അടിയന്തര പ്രാധാന്യത്തോടെയാണ് നിയമനം. വാഹന വ്യവസായത്തില്‍ രണ്ട് പതിറ്റാണ്ടിലധികം അനുഭവസമ്പത്തുള്ള വ്യക്തിയാണ് ബ്രാര്‍. ഇന്ത്യയില്‍ വിവിധ കാര്‍ കമ്പനികളില്‍ പ്രധാന ചുമതലകള്‍ വഹിച്ചിരുന്നു.

ചൈനീസ് കമ്പനിയായ ഗ്രേറ്റ് വോള്‍ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ വിപണന, വില്‍പ്പനകാര്യ ഡയറക്റ്ററായിരുന്നു ഹര്‍ദീപ് സിംഗ് ബ്രാര്‍. ജിഡബ്ല്യുഎം ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ മോഡലുകള്‍ അവതരിപ്പിച്ചിട്ടില്ല. ഇതിനുമുമ്പ് മാരുതി സുസുകി, ഫോക്‌സ്‌വാഗണ്‍, ജനറല്‍ മോട്ടോഴ്‌സ്, നിസാന്‍ എന്നീ കമ്പനികളില്‍ വില്‍പ്പന, വിപണനം, കസ്റ്റമര്‍ സര്‍വീസ്, ശൃംഖല വിപുലീകരണം തുടങ്ങി നിരവധി ചുമതലകള്‍ കൈകാര്യം ചെയ്തിരുന്നു.

  ഹഡില്‍ ഗ്ലോബലില്‍ വനിതാ സംരംഭകര്‍ക്കായി വിമണ്‍ സോണ്‍

ഹര്‍ദീപ് സിംഗ് ബ്രാര്‍ വരുന്നതോടെ ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്ന് കിയ മോട്ടോഴ്‌സ് ഇന്ത്യ എംഡി ആന്‍ഡ് സിഇഒ കൂഖ്യുന്‍ ഷിം പറഞ്ഞു. മനോഹര്‍ ഭട്ടിന് പകരമാണ് ഹര്‍ദീപ് സിംഗ് ബ്രാര്‍ വരുന്നത്.

Maintained By : Studio3