November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടെക് എഡിഷനില്‍ ബിഎംഡബ്ല്യു എക്‌സ്1

എക്‌സ് ഷോറൂം വില 43 ലക്ഷം രൂപ  

2021 ബിഎംഡബ്ല്യു എക്‌സ്1 20ഐ എസ്‌യുവിയുടെ ടെക് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 43 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. സെന്‍സടെക് ഒയ്‌സ്റ്റര്‍ ബ്ലാക്ക് അപോള്‍സ്റ്ററി സഹിതം ആല്‍പ്പൈന്‍ വൈറ്റ്, ഫൈറ്റോണിക് ബ്ലൂ (മെറ്റാലിക്) എന്നീ രണ്ട് ബോഡി കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. പെട്രോള്‍ വേര്‍ഷനില്‍ മാത്രമാണ് ടെക് എഡിഷന്‍ വരുന്നത്.

മധ്യത്തിലായി വലിയ 10.25 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍ ലഭിച്ചതാണ് ടെക് എഡിഷനിലെ ഏറ്റവും വലിയ പരിഷ്‌കാരം. എക്‌സ്1 എസ്‌യുവിയുടെ മറ്റ് വേരിയന്റുകളില്‍ 8.8 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീനാണ് സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നത്. സെഗ്‌മെന്റിലെ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അല്‍പ്പം ചെറുതാണ്.

സെന്റര്‍ കണ്‍സോളില്‍ റോട്ടറി ഐഡ്രൈവ് കണ്‍ട്രോളര്‍ നിലനിര്‍ത്തി. പുതിയ ഹെഡ്അപ്പ് ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ് ഫംഗ്ഷന്‍, പുതിയ 205 വാട്ട് ഹൈഫൈ സൗണ്ട് സിസ്റ്റം എന്നിവയാണ് ടെക് എഡിഷനില്‍ ലഭിച്ച മറ്റ് ഫീച്ചറുകള്‍. ഡാഷ്‌ബോര്‍ഡിലെ ബട്ടണുകള്‍, അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റിയറിംഗ് വളയം എന്നിവ അതുപോലെ നിലനിര്‍ത്തി. പനോരമിക് സണ്‍റൂഫ്, ആറ് നിറങ്ങളില്‍ ആംബിയന്റ് ലൈറ്റിംഗ്, മെമ്മറി ഫംഗ്ഷന്‍ സഹിതം മുന്നില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റുകള്‍, നടുവില്‍ ആംറെസ്റ്റ് സഹിതം പിന്‍ നിരയില്‍ റിക്ലൈന്‍ സീറ്റുകള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ സ്റ്റാന്‍ഡേഡ് ഫീച്ചറുകള്‍ തുടരുന്നു.

കാഴ്ച്ചയില്‍ മറ്റ് വേരിയന്റുകളുമായി സാദൃശ്യം പുലര്‍ത്തുന്നു. വലിയ സിംഗിള്‍ പീസ് കിഡ്‌നി ഗ്രില്‍, സ്ലീക്ക് സ്വെപ്റ്റ്ബാക്ക് എല്‍ഇഡി ഹെഡ്‌ലാംപുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ തുടരുന്നു.

2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 189 ബിഎച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 7 സ്പീഡ് ‘സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട്ട്’ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു. മുന്‍ ചക്രങ്ങളിലേക്ക് കരുത്ത് കൈമാറുന്നു. സ്റ്റിയറിംഗ് മൗണ്ടഡ് പാഡില്‍ ഷിഫ്റ്ററുകള്‍, ലോഞ്ച് കണ്‍ട്രോള്‍ എന്നിവയും ലഭിച്ചു.

ആറ് എയര്‍ബാഗുകള്‍, അറ്റന്റ്റീവ്‌നെസ് അസിസ്റ്റന്‍സ്, ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ഡിഎസ്‌സി), ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍ (ഡിടിസി), കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ (സിബിസി), ഓട്ടോ ഹോള്‍ഡ് സഹിതം ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക് തുടങ്ങിയവ സുരക്ഷാ ഫീച്ചറുകളാണ്.

2021 ബിഎംഡബ്ല്യു എം5 കോമ്പറ്റീഷന്‍ ഫേസ്‌ലിഫ്റ്റ് ഈയിടെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. 1.62 കോടി രൂപയാണ് എക്സ് ഷോറൂം വില. പൂര്‍ണമായി നിര്‍മിച്ചശേഷം പെര്‍ഫോമന്‍സ് സെഡാന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. ഓണ്‍ലൈനില്‍ മാത്രമാണ് ബുക്കിംഗ് നടത്താന്‍ കഴിയുന്നത്. പ്രീ ഫേസ്‌ലിഫ്റ്റ് വേര്‍ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഴ് ലക്ഷം രൂപ വില കൂടുതലാണ്.

4.4 ലിറ്റര്‍, ഇരട്ട ടര്‍ബോ, വി8 എന്‍ജിനാണ് 2021 ബിഎംഡബ്ല്യു എം5 കോമ്പറ്റീഷന്‍ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 612 ബിഎച്ച്പി കരുത്തും 750 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.3 സെക്കന്‍ഡ് മതി. എന്‍ജിനുമായി 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഘടിപ്പിച്ചു. നാല് ചക്രങ്ങളിലേക്കും കരുത്ത് കൈമാറും. 4 വീല്‍ ഡ്രൈവ് അല്ലെങ്കില്‍ 2 വീല്‍ ഡ്രൈവ് (റിയര്‍) തെരഞ്ഞെടുക്കാന്‍ കഴിയും. കംഫര്‍ട്ട്, സ്പോര്‍ട്ട്, സ്പോര്‍ട്ട് പ്ലസ്, പുതുതായി ട്രാക്ക് എന്നിവയാണ് ഡ്രൈവ് മോഡുകള്‍.

Maintained By : Studio3