ഭീം ആപ്പിലൂടെ ഇനി സിബില്‍ സ്കോര്‍ അറിയാം
കൊച്ചി: ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെയും എന്‍പിസിഐയുടെ കീഴിലുള്ള ഭീം സര്‍വീസസ് ലിമിറ്റഡിന്‍റെയും സഹകരണത്തിലൂടെ ഇനിമുതല്‍ ഭീം ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സിബില്‍ സ്കോറും വിശദമായ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടും നേരിട്ട് പരിശോധിക്കാം. ഭീം ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി ആപ്പിനുള്ളില്‍ തന്നെ സുരക്ഷിതമായി നിരീക്ഷിക്കാനും ട്രാക്ക് ചെയ്യാനും സാധിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ ക്രെഡിറ്റ് സ്ഥിതിയെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തതയും അവബോധവും ലഭിക്കും. റെഗുലേറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഉപഭോക്താവിന്‍റെ സമ്മതത്തോടെ മാത്രമേ ക്രെഡിറ്റ് വിവരങ്ങള്‍ ലഭ്യമാകൂ. ഇത് വിവരങ്ങളുടെ സുതാര്യതയും ഉപഭോക്താവിന്‍റെ നിയന്ത്രണവും ഉറപ്പാക്കുന്നു. സിബില്‍ സ്കോര്‍ ഭീം ആപ്പുമായി സംയോജിപ്പിച്ചതോടെ ദൈനംദിന പണമിടപാടുകള്‍ക്കൊപ്പം ക്രെഡിറ്റ് അവബോധവും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഉപഭോക്താക്കള്‍ക്ക് പരിചിതവും സുരക്ഷിതവുമായ ഭീം ആപ്പിലൂടെ വിശ്വസനീയമായ ക്രെഡിറ്റ് വിവരങ്ങള്‍ ലഭ്യമാക്കുന്നത് വഴി വ്യക്തമായ ധാരണയോടെയുള്ള സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാന്‍ അവര്‍ക്ക് സാധിക്കും. ഭീം ആപ്പിന്‍റെ 4.0.19 പതിപ്പിലും അതിന് ശേഷമുള്ള പതിപ്പുകളിലും ഈ സേവനം ഇപ്പോള്‍ ലഭ്യമാണ്.
