November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബംഗാള്‍ ഗവര്‍ണറായി മലയാളി ഡോ. സി.വി.ആനന്ദബോസ് അധികാരമേറ്റു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുതിയ ഗവർണറായി സിവി ആനന്ദ ബോസ് ബുധനാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌തു അധികാരമേറ്റു. രാജ്ഭവനിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി മമത ബാനർജി, മറ്റ് സംസ്ഥാന മന്ത്രിമാർ, സ്‌പീക്കർ ബിമൻ ബാനർജി എന്നിവരുടെ സാന്നിധ്യത്തിൽ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് പ്രകാശ് ശ്രീവാസ്‌തവ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. 1977 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ബോസ് നവംബർ 17നാണ് പശ്ചിമ ബംഗാളിന്റെ പുതിയ ഗവർണറായി നിയമിതനായത്. കോട്ടയം മാന്നാനം സ്വദേശിയാണ് സിവി ആനന്ദ് ബോസ്. ചീഫ് സെക്രട്ടറി റാങ്കില്‍ വിരമിച്ച ആനന്ദ ബോസ് നേരത്തെ മേഘാലയ ഗവണ്‍മെന്റിന്റെ ഉപദേഷ്ടാവ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍, വൈസ് ചാന്‍സലര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. യുഎന്‍ പാര്‍പ്പിട വിദഗ്ധനും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാനുമായിരുന്നു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി 32 പുസ്തകങ്ങള്‍ ആനന്ദബോസ് രചിച്ചിട്ടുണ്ട്. നാല് തവണ യു എന്നിന്റെ ഗ്ലോബല്‍ ബെസ്റ്റ് പ്രാക്ടീസ് പുരസ്‌കാരവും ഇന്ത്യാ ഗവണ്‍മെന്റിന്റെ നാഷണല്‍ സ്പെഷ്യല്‍ ഹാബിറ്റാറ്റ് അവാര്‍ഡും ജവഹര്‍ലാല്‍ നെഹ്റു ഫെലോഷിപ്പും ഉള്‍പ്പെടെ ദേശീയവും അന്തര്‍ദേശീയവുമായ ഇരുപത്തി ആറ് അവാര്‍ഡുകള്‍ ആനന്ദ ബോസിന് ലഭിച്ചിട്ടുണ്ട്.

Maintained By : Studio3