December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കെൽട്രോണിൽ മാധ്യമപഠനം

1 min read

തിരുവനന്തപുരം:സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഡിജിറ്റൽ മീഡിയ ജേർണലിസം, ടെലിവിഷൻ ജേർണലിസം, മൊബൈൽ ജേർണലിസം എന്നിവയിൽ പരിശീലനം നൽകുന്ന മാധ്യമ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠന സമയത്ത് ചാനലിൽ പരിശീലനം, പ്ലേസ്മെന്‍റ് സഹായം, ഇന്റേൺഷിപ്പ് എന്നിവ ലഭിക്കും. ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 30 വയസ്സ്. തിരുവനന്തപുരം കെൽട്രോൺ നോളജ് സെന്‍ററിൽ ആണ് പരിശീലനം. ഡിസംബർ ആറ് വരെ അപേക്ഷിക്കാം. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങൾക്കും വിളിക്കുക- 9544958182. വിലാസം : കെൽട്രോൺ നോളേജ്സെന്റർ, സെക്കന്‍റ് ഫ്ലോർ, ചെമ്പിക്കളം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം 695 014.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3