നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തില്‍ ആക്സിസ് ബാങ്ക് 5330 കോടി രൂപ അറ്റാദായം കൈവരിച്ചു
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തില്‍ ആക്സിസ് ബാങ്ക് 5330 കോടി രൂപ അറ്റാദായം കൈവരിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 70 ശതമാനം വളര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 3133 കോടി രൂപയായിരുന്നു അറ്റാദായം. ബാങ്കിന്‍റെ അറ്റ പലിശ വരുമാനം വാര്‍ഷിക അടിസ്ഥാനത്തില്‍ 31 ശതമാനവും ത്രൈമാസ അടിസ്ഥാനത്തില്‍ 10 ശതമാനവും വര്‍ദ്ധിച്ചിട്ടുണ്ട്. പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിച്ച മേഖലകളില്‍ കഴിഞ്ഞ 12 മാസമായി തങ്ങള്‍ക്ക് ഗണ്യമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ആക്സിസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു. ഉപഭോക്താക്കളെ കേന്ദ്രീകരിച്ചിട്ടുള്ള നിരവധി നടപടികളാണ് കൈകൊണ്ടു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്കിന്‍റെ അറ്റ എന്‍പിഎ നില 0.51 ശതമാനം എന്ന നിലയിലും മൊത്തം എന്‍പിഎ 2. 50 ശതമാനം എന്ന നിലയിലും ആണ്.