August 24, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

21 ആഫ്രിക്കന്‍ രാജ്യങ്ങളിലെ കോവിഡ് മരണനിരക്ക് ലോക ശരാശരിയിലും അധികം

1 min read

സുഡാന്‍ (6.2 ശതമാനം), ഈജിപ്ത് (5.9 ശതമാനം), മാലി, സൈബീരിയ (4.2 ശതമാനം വീതം), സിംബാംബ്‌വെ (4.1 ശതമാനം) എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ്-19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ആഗോള ശരാശരിയായ 2.2 ശതമാനത്തേക്കാള്‍ കൂടുതല്‍ മരണനിരക്കുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്

അഡിസ് അബാബ: ഇരുപത്തിയൊന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലെ കോവിഡ്-19 മരണനിരക്ക് ലോക ശരാശരിയേക്കാള്‍ അധികമെന്ന് പ്രാദേശിക ആരോഗ്യ വകുപ്പ്. നിലവില്‍ ആഫ്രിക്ക ഭൂഖണ്ഡത്തില്‍ 105,001 കോവിഡ്-19 അനുബന്ധ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആഫ്രിക്കയിലെ രോഗ നിര്‍മാര്‍ജന പ്രതിരോധ ഏജന്‍സി വ്യക്തമാക്കി.

ആഗോള ശരാശരിയായ 2.2 ശതമാനത്തേക്കാള്‍ കൂടുതല്‍ മരണനിരക്കുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഏജന്‍സി അറിയിച്ചു. സുഡാന്‍ (6.2 ശതമാനം), ഈജിപ്ത് (5.9 ശതമാനം), മാലി, സൈബീരിയ (4.2 ശതമാനം വീതം), സിംബാംബ്‌വെ (4.1 ശതമാനം) എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ്-19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  അദാനി ലോജിസ്റ്റിക്‌സ് പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കളമശ്ശേരിയില്‍ തുടക്കം

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആഫ്രിക്കയില്‍ ആകെ 3,937,028 കോവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 3,512,473 ആളുകള്‍ രോഗമുക്തി നേടി. മൊത്തം രോഗബാധിതരില്‍ 67 ശതമാനം പേര്‍ ദക്ഷിണാഫ്രിക്ക (1,517,666), മൊറോക്കോ (485,147), ടുണീഷ്യ (235,643), ഈജിപ്ത് (184,755), എത്യോപ്യ (162,954) എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

Maintained By : Studio3