August 30, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബിഎസ് 6 സിഎഫ്‌മോട്ടോ 300എന്‍കെ പുറത്തിറക്കി

1 min read

എക്‌സ് ഷോറൂം വില 2.29 ലക്ഷം രൂപ. ബിഎസ് 4 വേര്‍ഷന്റെ കൃത്യം അതേ വില

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന 2021 സിഎഫ്‌മോട്ടോ 300എന്‍കെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.29 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ബിഎസ് 4 വേര്‍ഷന്റെ കൃത്യം അതേ വില. കെടിഎം 250 ഡ്യൂക്ക്, ബിഎംഡബ്ല്യു ജി 310 ആര്‍, ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 എന്നീ മോഡലുകളാണ് എതിരാളികള്‍.

നേക്കഡ് സ്ട്രീറ്റ്‌ഫൈറ്ററില്‍ കാഴ്ച്ചയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഫുള്‍ എല്‍ഇഡി ഹെഡ്‌ലാംപ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മസ്‌കുലര്‍ ഇന്ധന ടാങ്ക്, മുകളിലേക്ക് ഉയര്‍ന്ന പിന്‍ഭാഗം, സ്പ്ലിറ്റ് സീറ്റ് സംവിധാനം, അണ്ടര്‍ബെല്ലി എക്‌സോസ്റ്റ്, പിറകില്‍ ഫെന്‍ഡറില്‍ ഘടിപ്പിച്ച നമ്പര്‍ പ്ലേറ്റ്, 5 സ്‌പോക്ക് അലോയ് വീലുകള്‍ എന്നിവ അതേപോലെ തുടരുന്നു.

  ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച്

മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ (യുഎസ്ഡി) ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, പിന്നില്‍ മോണോഷോക്ക് എന്നിവയാണ് സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുന്നത്. മുന്‍, പിന്‍ ചക്രങ്ങളില്‍ ഡിസ്‌ക് ബ്രേക്ക് നല്‍കി. ഡുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറാണ്. മോട്ടോര്‍സൈക്കിളിന്റെ ഭാരമാണ് പ്രധാന സവിശേഷതകളിലൊന്ന്. ബിഎസ് 4 പതിപ്പിന് 151 കിലോഗ്രാം മാത്രമായിരുന്നു ഭാരം.

ബിഎസ് 6 സിഎഫ്‌മോട്ടോ 300എന്‍കെ മോട്ടോര്‍സൈക്കിളിന്റെ പവര്‍ട്രെയ്ന്‍ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടില്ല. ബിഎസ് 4 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിച്ചിരുന്ന 292 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 28 പിഎസ് പരമാവധി കരുത്തും 25 എന്‍എം പരമാവധി ടോര്‍ക്കുമാണ് പുറപ്പെടുവിച്ചിരുന്നത്. എന്‍ജിനുമായി 6 സ്പീഡ് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു.

  കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഒക്ടോബറോടെ വ്യവസായ പദവി: മന്ത്രി

250 സിസി മുതല്‍ 650 സിസി സെഗ്‌മെന്റുകളിലെ മോഡലുകളുമായി രണ്ട് വര്‍ഷം മുമ്പാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ സിഎഫ്‌മോട്ടോ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. നിലവില്‍ ഇന്ത്യയില്‍ എത്ര ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമല്ല.

Maintained By : Studio3