റെയ്ല്‍വേ ഇ-കാറ്ററിംഗ് പുനരാരംഭിക്കുന്നു
1 min readന്യൂഡെല്‍ഹി: തിരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകളിൽ ഇ-കാറ്ററിംഗ് സേവനങ്ങൾ പുനരാരംഭിക്കാൻ ഇന്ത്യൻ റെയിൽവേ വെള്ളിയാഴ്ച അനുമതി നൽകി. കേന്ദ്ര-സംസ്ഥാന സർക്കാരുകളും അവയ്ക്ക് കീഴിലുള്ള മറ്റ് അംഗീകൃത ഏജൻസികളും പുറപ്പെടുവിക്കുന്ന ആരോഗ്യ, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുമെന്ന് ഉറപ്പുവരുത്തുമെന്നും റെയിൽവേ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഐആർസിടിസി സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും സാധ്യത, ഉദ്യോഗസ്ഥരുടെ ലഭ്യത, പ്രാദേശിക നിയന്ത്രണങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ഇ-കാറ്ററിംഗ് സേവനങ്ങൾ പുനരാരംഭിക്കാൻ സ്റ്റേഷനുകളെ അനുവദിക്കുകയും ചെയ്യും.