ടിസിഎല്‍ ഇന്ത്യയില്‍ മൂന്ന് ടിഡബ്ല്യുഎസ് ഇയര്‍ബഡ്‌സ് അവതരിപ്പിച്ചു
എസ്150, എസ്200, എസിടിവി500 എന്നീ ഹിയറബിളുകള്‍ക്ക് യഥാക്രമം 1,999 രൂപയും 3,999 രൂപയും 4,499 രൂപയുമാണ് വില
ന്യൂഡെല്‍ഹി: കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ ടിസിഎല്‍ ഇന്ത്യയില്‍ മൂന്ന് ടിഡബ്ല്യുഎസ് ഇയര്‍ബഡ്‌സ് അവതരിപ്പിച്ചു. 1,999 രൂപ മുതലാണ് പ്രാരംഭ വില. എസ്150, എസ്200, എസിടിവി500 എന്നീ ഹിയറബിളുകള്‍ക്ക് യഥാക്രമം 1,999 രൂപയും 3,999 രൂപയും 4,499 രൂപയുമാണ് വില. ഫ്‌ളിപ്കാര്‍ട്ടിലും തെരഞ്ഞെടുത്ത റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലും ഏപ്രില്‍ 15 മുതല്‍ ലഭിക്കും.
തങ്ങളുടെ ഉപയോക്താക്കളുടെ ജീവിതശൈലിക്ക് ഇണങ്ങുംവിധം പ്രീമിയം ഹൈ ക്വാളിറ്റി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ടിസിഎല്‍ മൊബീല്‍ ഇന്ത്യാ സബ്‌കോണ്ടിനന്റ് കണ്‍ട്രി മാനേജര്‍ സുനില്‍ വര്‍മ പറഞ്ഞു. പുതിയ ലോഞ്ച് വഴി ഓഡിയോ സെഗ്‌മെന്റിലെ ഉല്‍പ്പന്നങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
ഐപിഎക്‌സ്4 വാട്ടര്‍പ്രൂഫ്, ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന ബാറ്ററി, സ്മാര്‍ട്ട് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളോടെയാണ് എസ്150 വരുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ മൂന്നര മണിക്കൂര്‍ വരെ ശ്രവണ സമയം ലഭിക്കും. ചാര്‍ജിംഗ് കേസ് സഹിതം 20 മണിക്കൂര്‍ വരെ ലഭിക്കും.
ബാസ് പവേര്‍ഡ് ഓഡിയോ ലഭിക്കുന്നതിന് കോംപാക്റ്റ് ഇയര്‍ബഡുകള്‍ ലഭിച്ചതാണ് എസ്200 മോഡല്‍. എവിടെയാണെങ്കിലും ക്രിസ്റ്റല്‍ ക്ലിയര്‍ കോളുകള്‍ ചെയ്യാന്‍ കഴിയും. വെയറിംഗ് ഡിറ്റക്ഷന്‍ സവിശേഷതയാണ്.
6 എംഎം ഡ്രൈവറുകള്‍ നല്‍കിയതാണ് എസിടിവി500. 33 മണിക്കൂര്‍ നേരം ബാറ്ററി ചാര്‍ജ് ലഭിക്കും. ഐപിഎക്‌സ്5 സാക്ഷ്യപത്രം ലഭിച്ചതാണ് ഇയര്‍ബഡ്‌സ്. വ്യായാമം ചെയ്യുമ്പോഴും ഉപയോഗിക്കാന്‍ കഴിയും.