December 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബികെപി കമേഴ്സ്യലിനെ എട്ടുതറയില്‍ ഗ്രൂപ്പ് ഏറ്റെടുത്തു

1 min read

കൊച്ചി: കേരളം ആസ്ഥാനമായി കഴിഞ്ഞ രണ്ടു ദശകത്തിലേറെയായി സാമ്പത്തിക സേവന മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന എട്ടുതറയില്‍ ഗ്രൂപ്പ് ന്യൂഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിംഗിതര ഫിനാന്‍സ് കമ്പനയായ (എന്‍ബിഎഫ്സി) ബികെപി കമേഴ്സ്യല്‍ ഇന്ത്യയെ ഏറ്റെടുത്തു. നിലവില്‍ സേവിംഗ്സ്, ഇന്‍ഷുറന്‍സ്, നിക്ഷേപ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് ഇതോടെ വാഹനവായ്പ, പ്രോപ്പര്‍ട്ടി ഈടിന്മേല്‍ വായ്പ എന്നിങ്ങനെ എല്ലാ എന്‍ബിഎഫ്സി സേവന മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ബികെപി കമേഴ്സ്യല്‍ ഇന്ത്യയുടെ പുതിയ എംഡിയായി ചുമതലയേറ്റ പ്രിയ അനു പറഞ്ഞു.

  എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ് തുടര്‍ച്ചയായ നാലാം വര്‍ഷവും സ്വന്തമാക്കി ടെക്നോപാര്‍ക്ക്

കായങ്കുളം ആസ്ഥാനമായി 14 ശാഖകളോടെ പ്രവര്‍ത്തിച്ചു വരുന്ന ഗ്രൂപ്പ് ഇതോടെ കേരളത്തിനുള്ളിലും പുറത്തും കൂടുതല്‍ ശാഖകളും തുറക്കും. 2021-ല്‍ 15 ശാഖകള്‍ കൂടി തുറക്കാനാണ് തയ്യാറെടുക്കുന്നത്. ഇതില്‍ 5 ശാഖകള്‍ മൂന്നു മാസത്തിനുള്ളില്‍ തുറക്കും.
2021-22 വര്‍ഷം 60-70 കോടി രൂപയുടെ വായ്പകള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ബികെപി കമേഴ്സ്യലിന്‍റെ കൊച്ചിയിലെ ആദ്യ ശാഖ തിങ്കളാഴ്ച കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ കലൂര്‍ ആസാദ് റോഡില്‍ ഉദ്ഘാടനം ചെയ്തു.

Maintained By : Studio3