ഡിസ്‌ക് ബ്രേക്ക് വേരിയന്റില്‍ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്
ഡെല്‍ഹി എക്‌സ് ഷോറൂം വില 68,465 രൂപ
ന്യൂഡെല്‍ഹി: മുന്നില്‍ ഡിസ്‌ക് ബ്രേക്കുമായി 2021 ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മറ്റ് ടിവിഎസ് ബൈക്കുകളെപ്പോലെ, പെറ്റല്‍ ഡിസ്‌ക്കാണ് പുതിയ വേരിയന്റിന് ലഭിച്ചത്. 68,465 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ 2,600 രൂപ കൂടുതല്‍.
മോട്ടോര്‍സൈക്കിളിന്റെ റെഡ്, ബ്ലാക്ക് ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനില്‍ മാത്രമായിരിക്കും ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് ലഭിക്കുന്നത്. മുന്‍, പിന്‍ ചക്രങ്ങളില്‍ ഡ്രം ബ്രേക്ക് ഉപയോഗിക്കുന്നതാണ് മറ്റെല്ലാ കളര്‍ വേരിയന്റുകളും.
മറ്റ് കാര്യങ്ങളില്‍ പരിഷ്‌കാരങ്ങളില്ല. 109.7 സിസി, എയര്‍ കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8.08 ബിഎച്ച്പി കരുത്തും 8.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 4 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ഘടിപ്പിച്ചു.