October 7, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇലക്ട്രിഫൈഡ് മെഴ്‌സിഡസ്- മെയ്ബാക്ക് എസ് 580ഇ വിപണിയിൽ; വില 3.35 കോടി രൂപ

1 min read

കൊച്ചി: ആഡംബര വാഹന വിപണിയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് രാജ്യത്തെ ആദ്യത്തെ ഇലക്ട്രിഫൈഡ് മെഴ്‌സിഡസ്-മെയ്ബാക്ക് എസ് 580ഇ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. പ്ലഗ്-ഇൻ-ഹൈബ്രിഡ് സാങ്കേതികവിദ്യയും ആഡംബരവും ഒരുമിക്കുന്ന ഈ വാഹനത്തിന്റെ എക്സ്-ഷോറൂം വില 3.35 കോടി രൂപയാണ്. ആദ്യഘട്ടത്തിൽ 30 എക്സ്ക്ലൂസീവ് യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ ലഭ്യമാക്കിയിട്ടുള്ളത്. 3.0 ലിറ്റർ പെട്രോൾ പ്ലഗ്-ഇൻ ഹൈബ്രിഡ് എഞ്ചിനും 4മാറ്റിക് സാങ്കേതികവിദ്യയുമാണ് ഈ പുതിയ വാഹനത്തിന് കരുത്തേകുന്നത്. സംയോജിതമായി 585 എച്ച്പി കരുത്തും 750 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ഈ വാഹനത്തിന് സാധിക്കും. പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുമ്പോൾ ഒറ്റ ചാർജിൽ ഏകദേശം 100 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. 11 കിലോവാട്ട് എസി ചാർജിംഗും 60വാട്ടിൻ്റെ ഡിസി ഫാസ്റ്റ് ചാർജിംഗും സാധിക്കും. 15 എയർബാഗുകൾ, പ്രീ-സേഫ് സംവിധാനം, അഡാസ് ലെവൽ 2 ഡ്രൈവ് അസിസ്റ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. 4.8 സെക്കൻ്റിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനത്തിൻ്റെ പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്ററാണ്. 31 സ്പീക്കറുകളും 1,610 വാട്ട്സ് ഔട്ട്പുട്ടുമുള്ള ബർമെസ്റ്റർ 4ഡി സറൗണ്ട് സൗണ്ട് സിസ്റ്റമാണ് വാഹനത്തിലുള്ളത്. എക്സിക്യൂട്ടീവ് സീറ്റുകൾ, വയർലെസ് ചാർജിംഗ്, മസാജ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ഫസ്റ്റ് ക്ലാസ് സീറ്റിംഗാണ് പിന്നിലേത്. ലിറ്ററിന് 34.48 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. മനുഫാക്ചർ എക്സ്ക്ലൂസീവ് നാപ്പ ലെതർ ഉപയോഗിച്ചുള്ള മികച്ച ഇന്റീരിയർ ഡിസൈനും, ക്ലൗഡ് അധിഷ്ഠിതമായ എയർമാറ്റിക് സസ്പെൻഷനും വാഹനത്തിന്റെ യാത്രാസുഖം വർദ്ധിപ്പിക്കുന്നു. എംബി. ഡ്രൈവർ അസിസ്റ്റ് സാങ്കേതികവിദ്യയും വാഹനത്തിലുണ്ട്. മികച്ച ആഡംബര വാഹനങ്ങൾ നൽകുയെന്ന തങ്ങളുടെ ലക്ഷ്യത്തെയാണ് ഈ വാഹനം പ്രതിഫലിപ്പിക്കുന്നതെന്നും ഹൈബ്രിഡ് മോഡലുകൾക്ക് ഉപഭോക്താക്കൾക്കിടയിൽ ആവശ്യക്കാരേറുന്നുണ്ടെന്നും മെഴ്‌സിഡസ് ബെൻസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യർ പറഞ്ഞു. മെഴ്‌സിഡസ്-ബെൻസ് തങ്ങളുടെ 140 വർഷത്തെ ചരിത്രം ആഘോഷിക്കുന്ന വേളയിലാണ് ഈ പുതിയ മോഡൽ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

  'ബ്രാന്‍ഡ് വയനാട്', 'എക്സ്പീരിയൻസ് വയനാട് പദ്ധതികൾക്ക് തുടക്കം
Maintained By : Studio3