Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വേള്‍ഡ് കാര്‍ അവാര്‍ഡുകളുടെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു  

1 min read

ഓരോ വിഭാഗത്തിലും അഞ്ച് വീതം വാഹനങ്ങളെ ഉള്‍പ്പെടുത്തിയാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്  

ഈ വര്‍ഷത്തെ വേള്‍ഡ് കാര്‍ അവാര്‍ഡുകളുടെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. ആദ്യ റൗണ്ട് വോട്ടിംഗ് പൂര്‍ത്തിയായതോടെയാണ് 2021 അവാര്‍ഡുകളുടെ ചുരുക്കപ്പട്ടിക പുറത്തിറക്കിയത്. ലോകത്തെ പ്രമുഖ ഓട്ടോ ജേണലിസ്റ്റുകള്‍ ഉള്‍പ്പെട്ട 93 അംഗ ആഗോള ജൂറിയാണ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. ഇന്ത്യയില്‍നിന്ന് ആറ് പേര്‍ ജൂറി അംഗങ്ങളാണ്. അഞ്ച് വിഭാഗങ്ങളിലാണ് പുരസ്‌കാരം നല്‍കുന്നത്. ഓരോ വിഭാഗത്തിലും അഞ്ച് വീതം വാഹനങ്ങളെ ഉള്‍പ്പെടുത്തിയാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.

വേള്‍ഡ് ലക്ഷ്വറി കാര്‍ വിഭാഗത്തില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎക്‌സ്, മൂന്നാം തലമുറ ബിഎംഡബ്ല്യു എക്‌സ്6, പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍, ഏഴാം തലമുറ മെഴ്‌സേഡസ് ബെന്‍സ് എസ് ക്ലാസ്, വോള്‍വോയുടെ ഇലക്ട്രിക് പെര്‍ഫോമന്‍സ് ബ്രാന്‍ഡായ പോള്‍സ്റ്റാര്‍ 2 എന്നിവയാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കളുടെ ആദ്യ എസ്‌യുവിയാണ് ഡിബിഎക്‌സ്.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

വേള്‍ഡ് പെര്‍ഫോമന്‍സ് കാര്‍ വിഭാഗത്തില്‍ ഔഡി ആര്‍എസ് ക്യു8, ബിഎംഡബ്ല്യു എം2 സിഎസ്, ബിഎംഡബ്ല്യു എക്‌സ്5 എം, ബിഎംഡബ്ല്യു എക്‌സ്6 എം, പോര്‍ഷ 911 ടര്‍ബോ, ടൊയോട്ട ജിആര്‍ യാരിസ് എന്നിവയാണ് മല്‍സരിക്കുന്നത്. ബവേറിയന്‍ കാര്‍ നിര്‍മാതാക്കളുടെ രണ്ട് മോഡലുകളും ഒരേ പവര്‍ട്രെയ്‌നുകളും ഷാസിയും പങ്കുവെയ്ക്കുന്നു. ടൊയോട്ടയുടെ റേസിംഗ് വിഭാഗമായ ഗാസൂ റേസിംഗ് വികസിപ്പിച്ചതാണ് ജിആര്‍ യാരിസ്.

നാലാം തലമുറ ഹോണ്ട ജാസ് (ഫിറ്റ്) ഹാച്ച്ബാക്ക്, ‘ഹോണ്ട ഇ’ ഇലക്ട്രിക് സിറ്റി കാര്‍, മൂന്നാം തലമുറ ഹ്യുണ്ടായ് ഐ10 (ഗ്രാന്‍ഡ് ഐ10), മൂന്നാം തലമുറ ഹ്യുണ്ടായ് ഐ20 പ്രീമിയം ഹാച്ച്ബാക്ക്, നാലാം തലമുറ ടൊയോട്ട യാരിസ് എന്നീ കാറുകളാണ് വേള്‍ഡ് അര്‍ബന്‍ കാര്‍ വിഭാഗത്തില്‍ മാറ്റുരയ്ക്കുന്നത്.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

മികച്ച ഡിസൈന്‍ ലഭിച്ച കാറുകള്‍ക്ക് പുരസ്‌കാരം നല്‍കും. ഹോണ്ട ഇ, ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍, മാസ്ഡ എംഎക്‌സ്-30, പോള്‍സ്റ്റാര്‍ 2, എട്ടാം തലമുറ പോര്‍ഷ 911 ടര്‍ബോ എന്നീ മോഡലുകളാണ് വേള്‍ഡ് കാര്‍ ഡിസൈന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിനായി രംഗത്തുള്ളത്.

വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരമാണ് ഇവയില്‍ ഏറ്റവും വലുത്. നാലാം തലമുറ ഔഡി എ3, ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ, ബിഎംഡബ്ല്യു 4 സീരീസ്, ഹോണ്ട ഇ, അഞ്ചാം തലമുറ കിയ കെ5 (ഓപ്റ്റിമ) സെഡാന്‍, നാലാം തലമുറ കിയ സൊറെന്റോ, മാസ്ഡ എംഎക്‌സ്-30 ഇലക്ട്രിക്, മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍എ ക്ലാസ്, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗണ്‍ ഐഡി.4 എന്നിവയാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്.

  ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിരുദദാനച്ചടങ്ങ്

രണ്ട് ആഴ്ച്ചകള്‍ക്കുള്ളില്‍ രണ്ടാം റൗണ്ട് വോട്ടിംഗ് നടക്കും. ആഗോള ജൂറി ഇനി ഓരോ ഫൈനലിസ്റ്റിനെയും വിലയിരുത്തും. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പോയന്റുകള്‍ നല്‍കും. ഈ മാസം അവസാനത്തോടെ ഓരോ വിഭാഗത്തിലെയും ടോപ് 3 ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കും. അടുത്ത മാസം ഓരോ വിഭാഗത്തിലെയും അന്തിമ വിജയികളെ അറിയാം.

Maintained By : Studio3