Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരളത്തിലെ നഗരങ്ങളില്‍ വേഗമേറിയ 4ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കി വി  

1 min read

തിരുവനന്തപുരം, കൊച്ചി, കൊല്ലം, മലപ്പുറം, തൃശൂര്‍ ഉള്‍പ്പെടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അപ്‌ലോഡ്, ഡൗണ്‍ലോഡ് വേഗം തരുന്ന നെറ്റ്‌വര്‍ക്ക് വിയുടെ ഗിഗാനെറ്റ് ആണെന്ന് ഊകല  

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം പാദത്തിലും ഇന്ത്യയിലെ ഏറ്റവും വേഗമേറിയ 4ജി നെറ്റ്‌വര്‍ക്കായി വോഡഫോണ്‍ ഐഡിയയുടെ (വി) ഗിഗാനെറ്റ്‌വര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബ്രോഡ്ബാന്‍ഡ് പരിശോധനയിലും വെബ് അധിഷ്ഠിത നെറ്റ്‌വര്‍ക്ക് ഡയഗ്നോസ്റ്റിക് ആപ്ലിക്കേഷനുകളിലും ആഗോള തലത്തില്‍ നില്‍ക്കുന്ന ഊകലയുടെ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. തിരുവനന്തപുരം, കൊച്ചി, കൊല്ലം, മലപ്പുറം, തൃശൂര്‍ ഉള്‍പ്പെടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അപ്‌ലോഡ്, ഡൗണ്‍ലോഡ് വേഗം തരുന്ന നെറ്റ്‌വര്‍ക്ക് വിയുടെ ഗിഗാനെറ്റ് ആണ്.

  ഫിസാറ്റിൽ പത്തിലേറെ അന്തർദേശിയ ലാബുകൾക്ക് അനുമതി

ഇന്ത്യയിലെ മറ്റ് ഓപ്പറേറ്റര്‍മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2020 ഒക്‌റ്റോബര്‍- ഡിസംബര്‍ പാദത്തില്‍  ഏറ്റവും ഉയര്‍ന്ന 4ജി ഡൗണ്‍ലോഡ്, അപ്‌ലോഡ് വേഗം നല്‍കിയത് വി ആണ്. അഖിലേന്ത്യ അടിസ്ഥാനത്തില്‍ ആറുമാസ കാലയളവില്‍ സ്ഥിരതയാര്‍ന്ന വേഗം നല്‍കുന്ന ഒരേയൊരു ഓപ്പറേറ്ററായി വി മാറി. കേരളം ഉള്‍പ്പെടെ 16 ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ 4ജി നെറ്റ്‌വര്‍ക്കിന്റെ ശരാശരി വേഗത്തില്‍ ഏറ്റവും ഉയര്‍ന്ന വേഗം നല്‍കുന്നത് വി ഗിഗാനെറ്റ് ആണ്. ഡെല്‍ഹി, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ മെട്രോ ഉള്‍പ്പെടെ രാജ്യത്ത പ്രധാനപ്പെട്ട 120 നഗരങ്ങളില്‍ വേഗത്തിന്റെ കാര്യത്തില്‍ വിയുടെ 4ജി നെറ്റ്‌വര്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്. തൊട്ടു മുന്‍പാദത്തേക്കാള്‍ വി നില മെച്ചപ്പെടുത്തുകയും ചെയ്തു.

  ജര്‍മ്മന്‍ വാണിജ്യ സഹകരണ പരിപാടിയിലേക്ക് കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ്

ട്രായുടെ മൈ കോള്‍ റിപ്പോര്‍ട്ട് അനുസരിച്ച് 2021 ജനുവരിയില്‍ ഏറ്റവും മികച്ച ശബ്ദ ഗുണനിലവാരം പുലര്‍ത്തിയത് വോഡഫോണ്‍ ഐഡിയ ആണ്. തുടര്‍ച്ചയായ മൂന്നാമത്തെ മാസമാണ് വി ഈ സ്ഥാനം നിലനിര്‍ത്തുന്നത്. 1-5 വരെയുള്ള സ്‌കെയിലില്‍ 4 പോയന്റ് നേടിയ ഓപ്പറേറ്റര്‍ കൂടിയാണ് വി.

ജൂലൈ- ഡിസംബര്‍ കാലയളവില്‍ ഏറ്റവും വേഗമേറിയ 4ജി നെറ്റ്‌വര്‍ക്കായി തങ്ങളെ ഊകല തെരഞ്ഞെടുത്തതിന് പുറമേ നവംബര്‍- ജനുവരി കാലയളവില്‍ മികച്ച ശബ്ദ നിലവാരം നല്‍കിയതും വോഡഫോണ്‍ ഐഡിയ ആണെന്ന ട്രായ് റിപ്പോര്‍ട്ട്, ഉപയോക്താക്കള്‍ക്ക് മികച്ച കണക്റ്റിവിറ്റി അനുഭവം നല്‍കുന്നതിനുള്ള തങ്ങളുടെ പരിശ്രമങ്ങള്‍ക്ക് തെളിവാണെന്ന് വോഡഫോണ്‍ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദര്‍ തക്കര്‍ പറഞ്ഞു.

  കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പിന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്‍റെ ഉഷസ് പിന്തുണ
Maintained By : Studio3