December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫോണ്‍ ത്രയം പുറത്തിറക്കി എല്‍ജി  

1 min read

എല്‍ജി ഡബ്ല്യു41, ഡബ്ല്യു41 പ്ലസ്, ഡബ്ല്യു41 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു  

ന്യൂഡെല്‍ഹി: എല്‍ജി ഡബ്ല്യു41, ഡബ്ല്യു41 പ്ലസ്, ഡബ്ല്യു41 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പിറകില്‍ നാല് കാമറകള്‍, 5,000 എംഎഎച്ച് ബാറ്ററി, ഹോള്‍ പഞ്ച് ഡിസ്‌പ്ലേ ഡിസൈന്‍ എന്നീ സമാന സ്‌പെസിഫിക്കേഷനുകളാണ് പുതിയ ഫോണുകളില്‍ എല്‍ജി നല്‍കിയത്. മൂന്ന് സ്മാര്‍ട്ട്‌ഫോണുകളിലും റാം, സ്‌റ്റോറേജ് ഓപ്ഷനുകള്‍ വ്യത്യസ്തമാണ്. 128 ജിബി വരെയാണ് ഡബ്ല്യു41 സീരീസിന്റെ ഇന്റേണല്‍ സ്റ്റോറേജ്. പുതിയ സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രത്യേക ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണ്‍ നല്‍കി.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

എല്‍ജി ഡബ്ല്യു41 ഡിവൈസിന് (4 ജിബി, 64 ജിബി) 13,490 രൂപയും ഡബ്ല്യു41 പ്ലസ് മോഡലിന് (4 ജിബി, 128 ജിബി) 14,490 രൂപയും ഡബ്ല്യു41 പ്രോ സ്മാര്‍ട്ട്‌ഫോണിന് (6 ജിബി, 128 ജിബി) 15,490 രൂപയുമാണ് വില. ലേസര്‍ ബ്ലൂ, മാജിക് ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ സീരീസ് ലഭിക്കും. എല്ലാ പ്രമുഖ സ്റ്റോറുകളിലും എല്‍ജി ഡബ്ല്യു41 സീരീസ് വാങ്ങാം.

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന മൂന്ന് സ്മാര്‍ട്ട്‌ഫോണുകളും പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. ക്യു ഒഎസ് ഇതിനുമുകളില്‍ പ്രവര്‍ത്തിക്കും. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1600 പിക്‌സല്‍) ‘എച്ച്‌ഐഡി ഫുള്‍ വിഷന്‍’ ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. 20:9 ആണ് കാഴ്ച്ച അനുപാതം. ഒക്റ്റാ കോര്‍ മീഡിയടെക് ഹീലിയോ ജി35 എസ്ഒസിയാണ് മൂന്ന് ഫോണുകള്‍ക്കും കരുത്തേകുന്നത്.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

ഫോട്ടോ, വീഡിയോ ആവശ്യങ്ങള്‍ക്കായി എല്‍ജി ഡബ്ല്യു41 സീരീസ് ഫോണുകളില്‍ ക്വാഡ് റിയര്‍ കാമറ സംവിധാനം നല്‍കി. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് സഹിതം 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍, 5 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പിറകിലെ ക്വാഡ് കാമറ സംവിധാനം. മൂന്ന് ഫോണുകളുടെയും മുന്നില്‍ 8 മെഗാപിക്‌സല്‍ സെല്‍ഫി കാമറ നല്‍കി.

4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്/എ-ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് എല്‍ജി ഡബ്ല്യു41 സീരീസിന്റെ കണക്റ്റിവിറ്റി ഓപ്ഷനുകള്‍. മൂന്ന് ഫോണുകളുടെയും പിറകിലായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി. 5,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. മൂന്ന് സ്മാര്‍ട്ട്‌ഫോണുകളുടെയും നീളം, വീതി, വണ്ണം എന്നിവ യഥാക്രമം 166.5 എംഎം, 77.3 എംഎം, 9.3 എംഎം എന്നിങ്ങനെയാണ്. 201 ഗ്രാമാണ് ഭാരം.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3