August 25, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റെസ്റ്റോറന്റുകള്‍ ഉള്‍പ്പടെ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം പദ്ധതിയിട്ട് സൗദി അറേബ്യ

1 min read

റെസ്റ്റോറന്റുകള്‍, കഫേകള്‍, മാളുകള്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ ജോലികള്‍ ഉടന്‍ സ്വദേശിവല്‍ക്കരിക്കുമെന്ന് സൗദി മന്ത്രി

റിയാദ്: റെസ്റ്റോറന്റുകള്‍, കഫേകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ തുടങ്ങി കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാന്‍ സൗദി തീരുമാനം. ഈ മേഖലകളിലെ തൊഴിലുകള്‍ സൗദിവല്‍ക്കരിക്കാനുള്ള തീരുമാനം നടപ്പിലാക്കുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹ്യവികസന വകുപ്പ് മന്ത്രി അഹമ്മദ് അല്‍-രജ്ഹി പ്രഖ്യാപിച്ചു. നാഷണല്‍ കമ്മിറ്റി ഫോര്‍ കോണ്‍ട്രാക്ടേഴ്‌സ്, കണ്‍സള്‍ട്ടിംഗ് ഓഫീഡഡ് നാഷണല്‍ കമ്മിറ്റി എന്നിവരുമായുള്ള മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാന പ്രഖ്യാപനം നടന്നത്.

  സ്വര്‍ണ്ണ നിക്ഷേപത്തിന്റെ പ്രസക്തി വര്‍ധിക്കുന്നതെന്തുകൊണ്ട്?

എല്ലാ മേഖലകളിലും പ്രവര്‍ത്തനങ്ങളിലും തൊഴിലുകളിലും സ്വദേശിവല്‍ക്കരണം കൊണ്ടുവരുമെന്നും സൗദി പൗരന്മാരുടെ മക്കള്‍ക്ക് തൊഴില്‍ ചെയ്യാന്‍ സാഹചര്യമൊരുക്കുന്ന എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നിയമ, വിദ്യാഭ്യാസ മേഖലകളില്‍ സദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനുവരിയില്‍ തൊഴില്‍ വിപണിയിലേക്ക് പ്രവേശിച്ച സൗദി വനിതകളുടെയും പുരുഷന്മാരുടെയും എണ്ണം 28,000 കവിഞ്ഞതായും മന്ത്രി പറഞ്ഞു. മന്ത്രാലയങ്ങള്‍, ഖാസി സര്‍ക്കാര്‍ സമിതികള്‍, സ്വകാര്യ മേഖല എന്നിവയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സുരക്ഷയും ഉറപ്പും മെച്ചപ്പെടുത്തുന്നതിനും മിനിമം വേതന നിരക്ക് നിശ്ചയിക്കുന്നതിനുമായി മാനവ വിഭവശേഷി മന്ത്രാലയം പഠനം നടത്തിയതായും തൊഴില്‍ വിപണിയില്‍ സൗദി പൗരന്മാര്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കാന്‍ കരാര്‍ അടിസ്ഥാനത്തിലുള്ള ജോലികള്‍ സഹായകമായതായും മന്ത്രി പറഞ്ഞു.

  ഇന്ത്യ ആര്യഭട്ടയിൽ നിന്ന് ഗഗൻയാനിലേക്ക്

2019-20 വര്‍ഷത്തില്‍ നടപ്പിലാക്കിയ സൗദിവല്‍ക്കരണ പരിപാടികള്‍ വന്‍ വിജയമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 420,000 സൗദി പൗരന്മാരാണ് ഈ പരിപാടികളുടെ ഭാഗമായി തൊഴില്‍ വിപണിയിലേക്ക് എത്തിച്ചേര്‍ന്നത്.

Maintained By : Studio3