Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആര്‍ദ്ര കേരളം പുരസ്കാരം പ്രഖ്യാപിച്ചു

1 min read

തിരുവനന്തപുരം: 2018-19 വര്‍ഷത്തെ ആര്‍ദ്ര കേരളം പുരസ്കാരം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. ആര്‍ദ്രം മിഷന്‍റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും സംസ്ഥാനതല അവാര്‍ഡുകളും കൂടാതെ ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാതല അവാര്‍ഡുകളുമാണ് നല്‍കുന്നത്.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ്, ഫീല്‍ഡ്തല പരിശോധനകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 2018-19 വര്‍ഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ, അനുബന്ധ പദ്ധതികളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

  വോള്‍ട്ടാസിന്‍റെ ഓണം ഉത്സവകാല കാമ്പയിൻ

സംസ്ഥാനതലത്തില്‍ ഓരോ വിഭാഗത്തിനും പത്ത് ലക്ഷം രൂപയാണ് സമ്മാനത്തുക. ജില്ലാ പഞ്ചായത്ത് വിഭാഗത്തില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. കോര്‍പ്പറേഷന്‍ വിഭാഗത്തില്‍ കൊല്ലം കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി വിഭാഗത്തില്‍ മണക്കാട്, (പാലക്കാട്) ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തില്‍ ചിറയിന്‍കീഴ് (തിരുവനന്തപുരം), ഗ്രാമ പഞ്ചായത്ത് വിഭാഗത്തില്‍ ഈസ്റ്റ് എല്ലേരി, (കാസര്‍ഗോഡ്) ഒന്നാം സ്ഥാനത്തിനര്‍ഹമായി.

രണ്ടാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പട്ടാമ്പി മുനിസിപ്പാലിറ്റി (പാലക്കാട് ജില്ല) ബ്ലോക്ക് പഞ്ചായത്ത്- ചേര്‍പ്പ്, തൃശ്ശൂര്‍ ജില്ല, ഗ്രാമ പഞ്ചായത്ത്- ഒട്ടൂര്‍, തിരുവനന്തപുരം ജില്ല (7 ലക്ഷം രൂപ) അര്‍ഹമായി. മൂന്നാം സ്ഥാനത്തിന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് (3 ലക്ഷം രൂപ), വൈക്കം, മുനിസിപ്പാലിറ്റി കോട്ടയം ജില്ല (3 ലക്ഷം രൂപ), കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്, കൊല്ലം ജില്ല (3 ലക്ഷം രൂപ), മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് എറണാകുളം (6 ലക്ഷം രൂപ) അര്‍ഹമായി.

  ചോള കാലഘട്ടം ഇന്ത്യാ ചരിത്രത്തിലെ സുവർണ്ണകാലഘട്ടം: പ്രധാനമന്ത്രി
Maintained By : Studio3