September 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ ഡ്യൂട്ടി ഫ്രീ ഷോപ്പുമായി ജിഎംആര്‍ എയര്‍പോര്‍ട്സ്

1 min read

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തുടക്കം കുറിച്ച ആദ്യത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പിന് ആവേശകരമായ സ്വീകരണം. ജിഎംആര്‍ എയര്‍പോര്‍ട്സിന് കീഴിലുള്ള ജിഎംആര്‍ കണ്ണൂര്‍ ഡ്യൂട്ടി ഫ്രീ സര്‍വീസസ് ലിമിറ്റഡ് ആണ് ഡ്യൂട്ടി ഫ്രീ ഷോപ്പിന് തുടക്കം കുറിച്ചത്.

ഇന്‍റര്‍നാഷണല്‍ ‘അറൈവല്‍’ ഏരിയയില്‍ ഉള്ള ഔട്ട്ലെറ്റ് മികച്ച ഷോപ്പിംഗ് അനുഭവമാണ് സമ്മാനിക്കുന്നത്. പെര്‍ഫ്യൂം, കോണ്‍ഫെക്ഷനറി, ട്രാവല്‍ എസന്‍ഷ്യല്‍സ്, ഓഥന്‍റിക് ഹാന്‍ഡ് പിക്ഡ് സുവനീര്‍ എന്നിവയില്‍ ലോകത്തെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ ഇവിടെ ലഭ്യമാണ്. പ്രീമിയം ബ്രാന്‍ഡുകളായ ഡേവിഡോഫ്, ഗുച്ചി, ഹ്യൂഗോ ബോസ്, കാല്‍വിന്‍ ക്ലൈന്‍, ജോണി വാക്കര്‍, ഗ്ലെന്‍ഫിഡിച്, മാള്‍ബൊറോ, തുടങ്ങി ഷോപ്പര്‍മാര്‍ക്ക് പ്രിയപ്പെട്ടതും ഗിഫ്റ്റ് നല്‍കാന്‍ കഴിയുന്നതുമായ നിരവധി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.

  ഹെക്സവെയര്‍ ടെക്നോളജീസ് ഐപിഒ

‘ഏറെ വികസന സാധ്യതകളുള്ള കിയാലുമായി സഹകരിച്ച് കണ്ണൂരില്‍ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നതില്‍ സന്തോഷമുണ്ട്. ആഗോള നിലവാരത്തിലുള്ള മികച്ച ബ്രാന്‍ഡുകളും ഓഫറുകളും ഷോപ്പിങ്ങ് അനുഭവവും പകര്‍ന്നു നല്‍കാനാണ് ശ്രമിക്കുന്നത്. ഉപയോക്തൃ മൂല്യവും മെച്ചപ്പെട്ട ഷോപ്പിംഗ് അനുഭവവും നല്‍കി ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ട്രാവല്‍ റീറ്റെയ്ലറായി മാറാനാണ് ശ്രമിക്കുന്നത് ‘- ജിഎംആര്‍ എയര്‍പോര്‍ട്സ് ബിസ്നസ് ഡെവലപ്മെന്‍റ് സിഇഒ രാജേഷ് അറോറ അഭിപ്രായപ്പെട്ടു.

Maintained By : Studio3