Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന സഖ്യത്തിലേക്ക്: ഭാരത-ഇന്തോനേഷ്യ ബന്ധങ്ങളിലെ നവയുഗം

1 min read

PM launches the conservation project of Prambanan Temple, in Indonesia on July 08, 2026.

ഭാരതവും ഇന്തോനേഷ്യയും തമ്മിലുള്ള സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധത്തിന് രണ്ടായിരത്തിലധികം വര്‍ഷത്തെ പഴക്കമുണ്ട്. എന്നാല്‍ ഇന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഈ പുരാതന ബന്ധം കേവലം ചരിത്രരേഖകളില്‍ ഒതുങ്ങാതെ, ശക്തമായൊരു തന്ത്രപ്രധാന പങ്കാളിത്തമായി മാറിക്കൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ വിദേശനയതന്ത്ര രംഗത്ത് ‘പൈതൃക നയതന്ത്രം’ (Civilizational Diplomacy) എത്രത്തോളം ശക്തമാണെന്ന് തെളിയിക്കുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ സുപ്രധാന കരാറുകള്‍.

സാംസ്‌കാരിക വേരുകള്‍; ആധുനിക നയതന്ത്രം

ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ തന്റെ ‘ഇന്ത്യന്‍ ഡിഎന്‍എ’യെക്കുറിച്ച് പരാമര്‍ശിച്ചതും ഭാരതത്തിന്റെ ഭരണമാതൃകകളെ പ്രകീര്‍ത്തിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. രാമായണം, മഹാഭാരതം, സംസ്‌കൃതം, ഗരുഡന്‍, ബാലി തുടങ്ങിയ പങ്കിട്ട പ്രതീകങ്ങള്‍ ഇന്ന് വെറും സാംസ്‌കാരിക കൗതുകങ്ങളല്ല, മറിച്ച് ഉഭയകക്ഷി ബന്ധത്തിന്റെ ശക്തമായ അടിത്തറയാണ്. ‘വികാസ് ഭി, വിരാസത് ഭി’ (പൈതൃകത്തോടൊപ്പം വികസനവും) എന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായി ഇന്തോനേഷ്യയിലെ ഒന്‍പതാം നൂറ്റാണ്ടിലെ യുനെസ്‌കോ പൈതൃക കേന്ദ്രമായ ‘പ്രാംബനന്‍ ഹൈന്ദവ ക്ഷേത്ര സമുച്ചയം’ പുനരുദ്ധരിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഭാരതം സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

  ആഗോള ഡയബറ്റിസ് കണ്‍വെന്‍ഷന് തുടക്കമായി

ഭാരതത്തിന്റെ സോഫ്റ്റ് പവര്‍ ഇന്ന് യോഗയിലും തനത് സംസ്‌കാരത്തിലും മാത്രം ഒതുങ്ങുന്നില്ല. വിദ്യാഭ്യാസം, ഡിജിറ്റല്‍ പൊതു സൗകര്യങ്ങള്‍, ആരോഗ്യം, ജനാധിപത്യ സ്ഥാപനങ്ങള്‍, പൈതൃക സംരക്ഷണം എന്നിവയെല്ലാം ഭാരതത്തിന്റെ ആഗോള സ്വാധീനത്തിന്റെ പുതിയ മുഖങ്ങളായി മാറിയിരിക്കുന്നു. 1965-ലെ യുദ്ധകാലത്ത് പാകിസ്താനെ പിന്തുണച്ച ഇന്തോനേഷ്യ, ഇന്ന് ഭാരതത്തിന്റെ ഏറ്റവും അടുത്ത തന്ത്രപ്രധാന പങ്കാളിയായി മാറിയത് ഭാരതത്തിന്റെ വളരുന്ന ആഗോള വിശ്വാസ്യതയുടെ തെളിവാണ്. പ്രതിരോധ-സാങ്കേതിക മേഖലകളിലെ വിപ്ലവകരമായ മാറ്റങ്ങള്‍പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഒരു പുതിയ നാഴികക്കല്ലാണ് സൃഷ്ടിച്ചത്. ഈ സന്ദര്‍ശന വേളയില്‍ ഇന്തോനേഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ബിന്താങ് അദിപൂര്‍ണ’ നല്‍കി പ്രധാനമന്ത്രി മോദിയെ രാജ്യം ആദരിക്കുകയുണ്ടായി. ഇന്‍ഡോ-പസഫിക് മേഖലയിലെ സുരക്ഷയും സുസ്ഥിരതയും ലക്ഷ്യമിട്ടുള്ള ഭാരതത്തിന്റെ ‘മഹാസാഗര്‍’ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഈ പങ്കാളിത്തം വളരുന്നത്.

ഇരു രാജ്യങ്ങളും ഒപ്പുവെച്ച പ്രധാന കരാറുകള്‍ താഴെ പറയുന്നവയാണ്:

പ്രതിരോധ സഹായം: ഭാരതത്തില്‍ നിന്ന് ‘ബ്രഹ്മോസ്’ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളും ‘അസ്ത്ര’ എയര്‍-ടു-എയര്‍ മിസൈലുകളും വാങ്ങാന്‍ ഇന്തോനേഷ്യ കരാറിലേര്‍പ്പെട്ടു. കൂടാതെ, ഇന്തോനേഷ്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഭാരതത്തിലെ NDA, DSSC എന്നിവടങ്ങളില്‍ പരിശീലനവും നല്‍കും.

  പ്രൊഫ. ശ്രീനിവാസ മൂർത്തി ശ്രീനിവാസുല ഐസറിൻ്റെ ഡയറക്ടർ

സമുദ്ര സുരക്ഷ: മലാക്ക കടലിടുക്കിന്റെ പ്രവേശന കവാടത്തിലുള്ള സബാംഗ് തുറമുഖം സംയുക്തമായി വികസിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഭാരതത്തിന്റെ ഗ്രേറ്റ് നിക്കോബാര്‍ പോര്‍ട്ട് പ്രൊജക്റ്റില്‍ നിന്നും വെറും 100 മൈല്‍ മാത്രം അകലെയാണിത്.

വ്യവസായവും അത്യപൂര്‍വ്വ ധാതുക്കളും: തദ്ദേശീയമായി കാന്തങ്ങളും സ്റ്റീലും നിര്‍മ്മിക്കുന്നതിനും സപ്ലൈ ചെയിന്‍ വിപുലീകരിക്കുന്നതിനുമായി ഭാരതീയ നിക്ഷേപത്തോടെയുള്ള ത്രികക്ഷി കരാറുകള്‍ ഒപ്പുവെച്ചു.

ബഹിരാകാശ ഗവേഷണം: ഉപഗ്രഹ സാങ്കേതികവിദ്യ, ദുരന്തനിവാരണം, കൃഷി തുടങ്ങിയ മേഖലകള്‍ക്കായി ബഹിരാകാശ ഗവേഷണ രംഗത്ത് പരസ്പര സഹകരണം ഉറപ്പാക്കി.

ജനക്ഷേമവും വിദ്യാഭ്യാസവും: ഭാരതീയ മാതൃക ലോകത്തിലേക്ക്

സാങ്കേതിക-പ്രതിരോധ മേഖലകള്‍ക്ക് പുറമെ സാധാരണക്കാരുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന പബ്ലിക് പോളിസികളും ഭാരതം ഇന്തോനേഷ്യയുമായി പങ്കുവെക്കുന്നുണ്ട്.

വിദ്യാഭ്യാസം: ഐ.ഐ.എം ബാംഗ്ലൂരിന്റെ (കകങ ആമിഴമഹീൃല) ആദ്യ വിദേശ കാമ്പസ് ഇന്തോനേഷ്യയിലെ സിംഹസാരി SEZ-Â ആരംഭിക്കുന്നു. ഇത് ആസിയാന്‍ മേഖലയില്‍ ഭാരതത്തിന്റെ വിദ്യാഭ്യാസ ബ്രാന്‍ഡിനെ ശക്തമാക്കും.

  യുപിഐ ബയോമെട്രിക് ഇടപാടുകൾ 600 മില്യൺ കടന്നു

ജനാധിപത്യം: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതം, മൂന്നാമത്തെ വലിയ ജനാധിപത്യ രാജ്യമായ ഇന്തോനേഷ്യയെ സ്വന്തമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വികസിപ്പിക്കാന്‍ സഹായിക്കും.

ആരോഗ്യവും ജനക്ഷേമവും: ഇന്തോനേഷ്യയിലെ 28 കോടി ജനങ്ങള്‍ക്ക് ഭാരതത്തിലെ ചെലവ് കുറഞ്ഞ മരുന്നുകള്‍ ലഭ്യമാക്കും. ഭാരതത്തിന്റെ ‘ഉച്ചക്കഞ്ഞി വിതരണ പദ്ധതി’, ‘പൊതുവിതരണ സമ്പ്രദായം’ എന്നിവയുടെ മാതൃകകളും ഇന്തോനേഷ്യ കടമെടുക്കുന്നുണ്ട്.

ഡിജിറ്റല്‍ യുഗം: ഭാരതത്തിന്റെ യു.പി.ഐ മാതൃകയിലുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഇന്തോനേഷ്യയിലെ ഝഞകട ശൃംഖലയുമായി ബന്ധിപ്പിക്കാന്‍ ധാരണയായി. ഹരിത വിപ്ലവത്തിന്റെ ഭാഗമായി 100 ടണ്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള ‘DWR 162’ ഗോതമ്പ് വിത്തുകളും ഭാരതം ഇന്തോനേഷ്യക്ക് കൈമാറി. ഭൂതകാലത്തിലെ പങ്കിട്ട സംസ്‌കാരത്തെയും വിശ്വാസത്തെയും മുന്‍നിര്‍ത്തി, പ്രതിരോധം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സമുദ്ര സുരക്ഷ എന്നിവയിലൂടെ ഭാരതവും ഇന്തോനേഷ്യയും ഒന്നിച്ച് ഒരു ഉജ്ജ്വലമായ ഭാവി കെട്ടിപ്പടുക്കുകയാണ്. ഇന്‍ഡോ-പസഫിക് മേഖലയുടെ സുരക്ഷയ്ക്കും വളര്‍ച്ചയ്ക്കും ഈ സൗഹൃദം വരും നാളുകളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുമെന്നതില്‍ തര്‍ക്കമില്ല.

 

Maintained By : Studio3