Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മോണ്ട്ര ഇലക്ട്രിക്കിന്റെ പുതിയ മോഡലുകള്‍ വിപണിയില്‍

കൊച്ചി: മുരുഗപ്പ ഗ്രൂപ്പിന്റെ മോണ്ട്ര ഇലക്ട്രിക്, തങ്ങളുടെ ഇലക്ട്രിക് വാണിജ്യ വാഹന നിര വികസിപ്പിക്കുന്നതിന്റെ ഭാഗമായി എവിയേറ്റര്‍ 350(32കെഡബ്‌ള്യൂഎച്ച്), എവിയേറ്റര്‍ 350 എല്‍ + (50കെഡബ്‌ള്യൂഎച്ച്), എന്നീ പുതിയ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. 65 ലക്ഷം കിലോമീറ്ററിലധികം പിന്നിട്ട തങ്ങളുടെ വാഹനങ്ങളുടെ യഥാര്‍ത്ഥ പ്രവര്‍ത്തന ഡാറ്റ അടിസ്ഥാനമാക്കിയാണ് കമ്പനി ഈ പുതിയ മോഡലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചെറുദൂര നഗര ലോജിസ്റ്റിക്‌സ് ആവശ്യങ്ങള്‍ക്കായുള്ള എവിയേറ്റര്‍ 350 വേരിയന്റ് പ്രതിദിനം 140 കിലോമീറ്റര്‍ റേഞ്ചും മികച്ച കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ദീര്‍ഘദൂര ഇന്റര്‍സിറ്റി യാത്രകള്‍ക്കും റീഫര്‍ വാഹനങ്ങള്‍ക്കുമായി അവതരിപ്പിച്ച എവിയേറ്റര്‍ 350 എല്‍+ വേരിയന്റ് യഥാര്‍ത്ഥ ഉപയോഗത്തില്‍ 200 കിലോമീറ്ററിലധികം റേഞ്ചാണ് നല്‍കുന്നത്. വിപണിയിലിറങ്ങി വെറും 11 മാസത്തിനുള്ളില്‍ 3.5 ടണ്‍ വിഭാഗത്തില്‍ 30 ശതമാനത്തിലധികം മാര്‍ക്കറ്റ് ഷെയര്‍ നേടിയ എവിയേറ്റര്‍ മോഡലിന്റെ മികച്ച വിജയത്തുടര്‍ച്ചയായാണ് പുതിയ വാഹനങ്ങളും എത്തുന്നത്. എല്ലാ ഉപഭോക്താക്കള്‍ക്കും ഒരേ മോഡല്‍ എന്നതില്‍ നിന്ന് മാറി, ഉപയോഗ ആവശ്യകതയും ഡ്യൂട്ടി സൈക്കിളും അടിസ്ഥാനമാക്കി അനുയോജ്യമായ വാഹനം തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ ജലജ് ഗുപ്തയും സിഇഒ സാജു നായരും വ്യക്തമാക്കി. പുതിയ വേരിയന്റുകളിലൂടെ ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് കൂടുതല്‍ കൃത്യതയോടെ ഇവി ഉപയോഗിക്കാനും തങ്ങളുടെ പ്രവര്‍ത്തന ലാഭം വര്‍ദ്ധിപ്പിക്കാനും സാധിക്കും. പുതിയ എവിയേറ്റര്‍ മോഡലുകള്‍ ഉടന്‍ തന്നെ മോണ്ട്ര ഇലക്ട്രിക്കിന്റെ എല്ലാ ഡീലര്‍ഷിപ്പുകളിലും ലഭ്യമാകും. എവിയേറ്റര്‍ 350 (32 കിലോവാട്ട്) മോഡലിന് 14.58 ലക്ഷം രൂപയും, ഉയര്‍ന്ന റേഞ്ച് നല്‍കുന്ന എവിയേറ്റര്‍ 350 എല്‍+ (50 കിലോവാട്ട്) മോഡലിന് 16.86 ലക്ഷം രൂപയുമാണ് വില. അനുയോജ്യമായ മോഡല്‍ തിരഞ്ഞെടുക്കുന്നതിനുള്ള സമഗ്രമായ വിവരങ്ങളും സഹായങ്ങളും ഡീലര്‍ഷിപ്പുകളില്‍ ഒരുക്കിയിട്ടുണ്ട്.

  മെഴ്സിഡസ് ബെന്‍സ് സിഎല്‍എ ബിഇവി ഇന്ത്യയില്‍

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3