Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തോഷിബയുടെ സീ670എസ്പി സീരീസ് ടിവികള്‍ പുറത്തിറക്കി

കൊച്ചി: തോഷിബയുടെ ഫ്രണ്ട് ഫയറിങ് സ്പീക്കറുകളോട് കൂടിയ ആദ്യ മിനി എല്‍ഇഡി ടെലിവിഷന്‍ നിരയായ സീ670എസ്പി സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. അത്യാധുനിക സാങ്കേതിക വിദ്യകളുടെയും തോഷിബയുടെ സ്വന്തം റെഗ്സ സാങ്കേതിക വിദ്യകളുടെയും കരുത്തിലാണ് സീ670എസ്പി സീരീസ് പ്രവര്‍ത്തിക്കുന്നത്. നേറ്റീവ് 144 ഹേര്‍ട്സ് എക്സ്പീരിയന്‍സ് അതിവേഗ സ്പോര്‍ട്സ് മത്സരങ്ങള്‍, ഗെയിമിങ്, ആക്ഷന്‍ രംഗങ്ങള്‍ എന്നിവയ്ക്ക് അനുയോജ്യമാണ്. മികച്ച ദൃശ്യാനുഭവം നല്‍കുന്നതിനായി അത്യാധുനിക എഐ അധിഷ്ഠിത സംവിധാനമായ റെഗ്സ ഇന്റലിജന്‍സും ഇതിലുണ്ട്. മിനി എല്‍ഇഡി സാങ്കേതിക വിദ്യയാണ് സീ670എസ്പി സീരീസിന്റെ കരുത്ത്. 55, 65, 75, 85, 100 ഇഞ്ച് വലുപ്പത്തിലുള്ള സ്‌ക്രീന്‍ സൈസുകളില്‍ തോഷിബ സീ670എസ്പി മിനി എല്‍ഇഡി സീരീസ് ലഭ്യമാണ്. 64,990 രൂപ മുതലാണ് വില. 10,000 രൂപ വരെയുള്ള ക്യാഷ് ബാക്കും ലഭിക്കും. റിലയന്‍സ് ഡിജിറ്റല്‍, ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള പ്രമുഖ റീട്ടെയില്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലുടനീളം ടിവികള്‍ ലഭ്യമാണ്. ലോഞ്ചിന്റെ ഭാഗമായി സീറോ ഡൗണ്‍ പേയ്‌മെന്റ്, ക്യാഷ്ബാക്ക് ആനുകൂല്യങ്ങള്‍, രണ്ട് വര്‍ഷത്തെ കോംപ്രിഹെന്‍സീവ് വാറന്റി എന്നിവയുള്‍പ്പെടെയുള്ള പ്രാരംഭ ഓഫറുകളും ലഭ്യമാണ്.

  ഭീം ആപ്പിലൂടെ ഇനി സിബില്‍ സ്കോര്‍ അറിയാം

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3