Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗൊയ്ഥെ സെന്‍ട്രം ജര്‍മന്‍ ചലച്ചിത്ര മേള 28 ന്

1 min read

തിരുവനന്തപുരം: തിരുവനന്തപുരത്തെ ജര്‍മന്‍ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെന്‍ട്രം ബാനര്‍ ഫിലിം സൊസൈറ്റിയുമായി ചേര്‍ന്ന് ജര്‍മന്‍ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. ഈ മാസം 28 ന് വഴുതക്കാട് ടാഗോര്‍ തിയേറ്ററിന് സമീപമുള്ള ലെനിന്‍ ബാലവാടിയിലാണ് ഫെസ്റ്റിവെല്‍. 2021 ല്‍ പുറത്തിറങ്ങിയ നാല് ജര്‍മന്‍ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ചലച്ചിത്ര മേളയുടെ ഉദ്ഘാടനം രാവിലെ 11 ന് സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ നിര്‍വ്വഹിക്കും. മുതിര്‍ന്ന ചലച്ചിത്ര നിരൂപകന്‍ എംഎഫ് തോമസ് അധ്യക്ഷത വഹിക്കും. ഗൊയ്ഥെ സെന്‍ട്രം ഡയറക്ടര്‍ ഡോ. സയിദ് ഇബ്രാഹിം മുഖ്യാതിഥിയായിരിക്കും. ബാനര്‍ ഫിലിം സൊസൈറ്റി സെക്രട്ടറി ആര്‍. ബിജു, ജോയിന്‍റ് സെക്രട്ടറി സന്ദീപ് സുരേഷ് എന്നിവര്‍ സംബന്ധിക്കും.

  പ്രോസീല്‍ ഗ്രീന്‍ എനര്‍ജി ഐപിഒയ്ക്ക്

രാവിലെ 9.30 ന് ഫ്ളോറിയന്‍ ഡിട്രിച്ച് സംവിധാനം ചെയ്ത തൗബാബ്, 11.15 ന് സാറാ ബ്ലാസ്കിവിറ്റ്സിന്‍റെ പ്രഷ്യസ് ഐവി, ഉച്ചയ്ക്ക് 2.30 ന് ലിസ ബെയ്റിത്തിന്‍റെ പ്രിന്‍സ്, വൈകിട്ട് 4.30 ന് ഫ്രാന്‍സിസ്ക സ്റ്റന്‍കെലിന്‍റെ ദി ലാസ്റ്റ് എക്സിക്യൂഷന്‍ എന്നീ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്. ഇന്ത്യയിലാദ്യമായി 1957 ല്‍ കൊല്‍ക്കത്തയില്‍ തുടക്കമിട്ട ഗൊയ്ഥെ ഇന്‍സ്റ്റിറ്റ്യൂട്ടിന് തിരുവനന്തപുരവും കൊച്ചിയുമടക്കം രാജ്യത്ത് ആറ് ശാഖകളാണുള്ളത്. തിരുവനന്തപുരം കേന്ദ്രം 2008-ലാണ് ആരംഭിച്ചത്.

Maintained By : Studio3