August 25, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്‍റഗ്രേറ്റഡ് ടൂറിസം പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി

1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ തുറമുഖങ്ങളും കായലുകളും നദികളും സംയോജിപ്പിച്ചുകൊണ്ടുള്ള ഇന്‍റഗ്രേറ്റഡ് ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ കടലോരങ്ങളിലൂടെ ക്രൂയിസ് ടെര്‍മിനലുകളും ക്രൂയിസ് ഷിപ്പുകളും കായലുകളിലൂടെ റിവര്‍ ക്രൂയിസുകളും സാധ്യമാക്കുകയാണ് സര്‍ക്കരിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും പെട്ടെന്ന് എത്താവുന്ന രീതിയില്‍ സംസ്ഥാനത്തെ റോഡ്-റെയില്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കും. ഒരു വിനോദസഞ്ചാരി കേരളത്തില്‍ വന്നാല്‍ മൂന്നു ദിവസം മുതല്‍ ഒരാഴ്ച വരെ കേരളത്തിലെ വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ കാണണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിലൂടെ സംസ്ഥാനത്തിന്‍റെ വരുമാനം വര്‍ധിപ്പിക്കണം. ലോകത്തിനു മുന്നില്‍ കേരള ടൂറിസത്തെ പ്രദര്‍ശിപ്പിക്കുന്നതിനായി നിരവധി പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ ടൂറിസം ഡെസ്റ്റിനേഷനുകള്‍ സീറോ വേസ്റ്റ് ആയി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് അതില്‍ പ്രധാനം. ബീച്ച് ടൂറിസത്തിനും റിവര്‍ ടൂറിസത്തിനും ഫോറസ്റ്റ് ടൂറിസത്തിനും പ്രാധാന്യം നല്‍കും. കേരളത്തിന്‍റെ മാരിടൈം ചരിത്രത്തെ അവതരിപ്പിക്കുന്ന അന്താരാഷ്ട്ര മാരിടൈം മ്യൂസിയം സ്ഥാപിക്കും. ലോകത്തിന്‍റെ മുഴുവന്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റുന്നതിനായുള്ള നടപടികള്‍ക്ക് ഈ വര്‍ഷം തന്നെ തുടക്കമിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ പാരമ്പര്യത്തെയും പ്രകൃതിയെയും പ്രത്യേകതകളെയും തനത് കലകളെയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന സമഗ്രമായ ടൂറിസം പദ്ധതിയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  കല്യാണ്‍ ജൂവലേഴ്‌സിന് തമിഴ്‌നാട് സർക്കാരിന്‍റെ 'തായ് മാമന്‍ തങ്ക മോതിരം' കരാര്‍
Maintained By : Studio3