September 17, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജെമിനി എഡിബിൾസ് ആൻഡ് ഫാറ്റ്സ് ഇന്ത്യ ഐപിഒ

1 min read

കൊച്ചി: ബ്രാൻഡഡ് ഭക്ഷ്യ എണ്ണ നിർമ്മാതാക്കളിലൊന്നായ ജെമിനി എഡിബിൾസ് ആൻഡ് ഫാറ്റ്സ് ഇന്ത്യ ലിമിറ്റഡ് (ജിഇഎഫ്എല്‍) പ്രാഥമിക പൊതു ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖകള്‍ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഫ്രീഡം, ബി–-റൈറ്റ്, ഫസ്റ്റ് ക്ലാസ് ബ്രാന്‍ഡുകളില്‍ ഭക്ഷ്യഎണ്ണകള്‍ വിപണിയിലെത്തിക്കുന്ന, ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി നിലവിലുള്ള നിക്ഷേപകരുടെ 4.115 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മോത്തിലാൽ ഓസ്വാൾ, ഐഐഎഫ്എൽ ക്യാപിറ്റൽ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.

  ബാങ്ക് ഓഫ് ബറോഡയുടെ മൊബൈൽ ബാങ്കിംഗ് ആപ്പ് ബോബ് വേൾഡ് 2.0
Maintained By : Studio3