September 4, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജെഎം ഫിനാന്‍ഷ്യല്‍ പ്രീഐപിഒ വഴി 700 കോടി രൂപ സമാഹരിച്ചു

കൊച്ചി: ജെഎം ഫിനാന്‍ഷ്യലിന്റെ അസറ്റ് മാനേജ്‌മെന്റ് വിഭാഗം പ്രഥമ പ്രീഐപിഒ ഫണ്ടിന്റെ ഒന്നാം ഘട്ടത്തില്‍ 700 കോടി രൂപ സമാഹരിച്ചു. 1500 കോടി രൂപയുടെ ലക്ഷ്യവും 1000 കോടി രൂപയുടെ ഗ്രീന്‍ഷൂ ഓപ്ഷനുമായി ആരംഭിച്ച പദ്ധതിക്ക് അതിസമ്പന്നരുടെയും, ഫാമിലി ഓഫീസുകളുടേയും, നിക്ഷേപ സ്ഥാപനങ്ങളുടേയും അടക്കം വിവിധ തലത്തില്‍ പെട്ട നിക്ഷേപകരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. അടുത്ത 18 മാസത്തിനിടയില്‍ പൊതു വിപണിയില്‍ ലിസ്റ്റു ചെയ്യാന്‍ സാധ്യതയുള്ളതും, മികച്ച വളര്‍ച്ചാ സാധ്യതകളുള്ളതും, ശക്തമായ അടിത്തറയുള്ളതുമായ കമ്പനികളില്‍ നിക്ഷേപിക്കാനാണ് ഫണ്ട് ലക്ഷ്യമിടുന്നത്. കമ്പനിയുടെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ്, റിസര്‍ച്ച് പാര്‍ട്ണര്‍ഷിപ്പുകള്‍ എന്നിവ പ്രയോജനപ്പെടുത്തിയാണ് മികച്ച പ്രീഐപിഒ അവസരങ്ങള്‍ കണ്ടെത്തുക. രതീഷ് വാര്യരാണ് ഫണ്ട്മാനേജര്‍. പ്രീഐപിഒ ഘട്ടത്തിലുള്ള മികച്ച കമ്പനികളെ പിന്തുണയ്ക്കുന്നതില്‍ നിക്ഷേപകര്‍ക്കുള്ള വര്‍ദ്ധിച്ചുവരുന്ന വിശ്വാസമാണ് ഒന്നാം ഘട്ടത്തില്‍ ലഭിച്ച ഉയര്‍ന്ന തുക സൂചിപ്പിക്കുന്നതെന്നും നിക്ഷേപകര്‍ക്ക് മികച്ച സമ്പത്ത് സൃഷ്ടിക്കാനുള്ള പ്രധാന മാര്‍ഗ്ഗമായി ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍മാറിയിട്ടുണ്ടെന്നും കമ്പനി വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിശാല്‍ കംപാനി പറഞ്ഞു.

  വീഗാലാൻഡ് ഡെവലപ്പേഴ്സ് ഐപിഒ സെപ്തംബർ 10 മുതല്‍
Maintained By : Studio3