September 16, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച്

1 min read

കൊച്ചി: ടിവിഎസ് മോട്ടോർ കമ്പനിയുടെ ജനപ്രിയ ഫാമിലി സ്കൂട്ടറായ ടിവിഎസ് ജൂപ്പിറ്ററിന്റെ പുതിയ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് പുറത്തിറക്കി. 110 സിസി സ്കൂട്ടർ വിഭാഗത്തിൽ ആദ്യമായാണ് ഡ്യുവൽ ടോൺ ശൈലിയിലുള്ള സ്പെക്ട്രൽ കളർ ഓപ്ഷൻ ഒരു കമ്പനി അവതരിപ്പിക്കുന്നത്. സ്പെക്ട്രൽ ബ്ലൂ, സ്പെക്ട്രൽ കോപ്പർ എന്നീ രണ്ട് പുതിയ ആകർഷകമായ നിറങ്ങളിലാണ് ഈ സ്കൂട്ടർ ലഭ്യമാകുക. യാത്രക്കാർക്കും പിന്നിലിരിക്കുന്നവർക്കും ഒരുപോലെ സുഖകരമായ യാത്ര ഉറപ്പാക്കാൻ ഇന്റഗ്രേറ്റഡ് ബാക്ക്‌റെസ്റ്റോടു കൂടിയ നീളമേറിയ പ്രീമിയം സീറ്റുകളാണ് വാഹനത്തിലുള്ളത്. ഫോൺ ചാർജ് ചെയ്യാൻ യുഎസ്ബി ടൈപ്പ്-സി പോർട്ടും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ നാവിഗേഷൻ, കോൾ, എസ്എംഎസ് അലർട്ടുകൾ ലഭ്യമാക്കുന്ന സ്മാർട്ട്‌കണക്ട് സാങ്കേതികവിദ്യയും ഇതിലുണ്ട്. വേഗത്തിലുള്ള ആക്സിലറേഷനും മെച്ചപ്പെട്ട ഇന്ധനക്ഷമതയും ഉറപ്പാക്കുന്ന ടിവിഎസ് ഐഗോ അസിസ്റ്റ് സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 33 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജാണ് വാഹനത്തിലുള്ളത്. രണ്ട് ഹെൽമെറ്റുകൾ വരെ സൂക്ഷിക്കാനാകും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന 113.3 സിസി സിംഗിൾ സിലിണ്ടർ, 4-സ്ട്രോക്ക് എഞ്ചിനാണ് പുതിയ ജൂപ്പിറ്ററിന് കരുത്തേകുന്നത്. ടിവിഎസ് ഐഗോ അസിസ്റ്റിന്റെ സഹായത്തോടെ ഇത് 5.9 കിലോവാട്ട് പവറും 9.8 എൻഎം വരെ ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. പുതിയ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് ജൂപ്പിറ്റർ ഉടൻ തന്നെ രാജ്യത്തുടനീളമുള്ള അംഗീകൃത ടിവിഎസ് ഡീലർഷിപ്പുകളിൽ ലഭ്യമാകും. 89,825 രൂപയാണ് ഡൽഹി എക്സ്-ഷോറൂം വില.

  ബാങ്ക് ഓഫ് ബറോഡയുടെ മൊബൈൽ ബാങ്കിംഗ് ആപ്പ് ബോബ് വേൾഡ് 2.0
Maintained By : Studio3