October 27, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എന്‍എസ്ഇ ഐഎക്സ്-എസ്ജിഎക്സ് ഗിഫ്റ്റ് കണക്ട്

1 min read

കൊച്ചി: എന്‍എസ്ഇ ഐഎക്സ്-എസ്ജിഎക്സ് ഗിഫ്റ്റ് കണക്ട് പൂര്‍ണ തോതില്‍ പ്രവര്‍ത്തന ക്ഷമമായതായി എന്‍എസ്ഇ ഇന്‍റര്‍നാഷണല്‍ എക്സ്ചേഞ്ചും സിംഗപൂര്‍ എക്സ്ചേഞ്ചും പ്രഖ്യാപിച്ചു. ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്റ്റേഴ്സില്‍ നിന്നുള്ള ഉയര്‍ന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന വിധത്തില്‍ 1.13 ബില്യണ്‍ ഡോളറിന്‍റെ വിറ്റുവരവാണ് ആദ്യ സെഷനില്‍ ദൃശ്യമായത്. ഗിഫ്റ്റ് കണക്റ്റ് അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ ഇക്വിറ്റി വിപണിയില്‍ നിക്ഷേപിക്കുന്നതിനുള്ള ഒരു നൂതന പാത അവതരിപ്പിക്കുന്നു. ഗിഫ്റ്റ് കണക്റ്റ് അന്താരാഷ്ട്ര, ആഭ്യന്തര നിക്ഷേപകരെ ഏകോപിപ്പിക്കുകയും ആഴത്തിലുള്ള ലിക്വിഡിറ്റി സൃഷ്ടിക്കുകയും നിക്ഷേപകര്‍ക്കായി നിഫ്റ്റി ഉത്പന്നങ്ങളുടെ വിപുലമായ നിര  സൃഷ്ടിക്കുകയും ചെയ്യുന്നു. അമേരിക്കന്‍ ഡോളറിലുളള നിഫ്റ്റി ഡെറിവേറ്റീവുകളുടെ ട്രേഡിങും മാച്ചിങും ഗിഫ്റ്റ് സിറ്റിയിലാവും. ഈ കരാറുകളുടെ ക്ലിയറിങും സെറ്റില്‍മെന്‍റും സിംഗപൂരില്‍ എസ്ഡിഎക്സ് ആവും കൈകാര്യം ചെയ്യുക.

  നവീകരിച്ച ഉല്‍പ്പന്നങ്ങളിലൂടെ കേരള ടൂറിസം വളരണമെന്ന് വിദഗ്ധര്‍

 ഏഷ്യാ, യൂറോപ്, അമേരിക്ക എന്നിവിടങ്ങളിലെ ട്രേഡിങ് സമയവുമായി ഇടകലരുന്ന വിധത്തില്‍ 21 മണിക്കൂറോളമാവും ഗിഫ്റ്റ് നിഫ്റ്റി കോണ്‍ട്രാക്ടുകള്‍ ട്രേഡിങിനു ലഭ്യമാകുക. രണ്ടു മേഖലകളിലുള്ള എക്സ്ചേഞ്ചുകള്‍ക്ക് എങ്ങനെയാണ് ഇരുവര്‍ക്കും ഗുണകരമായ സഹകരണത്തില്‍ ഏര്‍പ്പെടാനാകുക എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് എന്‍എസ്ഇ ഐഎക്സ്-എസ്ഡിഎക്സ് ഗിഫ്റ്റ് സഹകരണമെന്ന് ഐഎഫ്എസ് സിഎ ചെയര്‍മാന്‍ ഇഞ്ചേതി ശ്രീനിവാസ് പറഞ്ഞു. ട്രേഡിങ് സമയം ദീര്‍ഘിപ്പിച്ചതും അമേരിക്കന്‍ ഡോളറിലുള്ള നിഫ്റ്റി ഡെറിവേറ്റീവുകളുടെ ട്രേഡിങും ആഗോള നിക്ഷേപകരെ ആകര്‍ഷിക്കുമെന്ന് ഗിഫ്റ്റ് സിറ്റി മാനേജിങ് ഡയറക്ടറും ഗ്രൂപ് സിഇഒയുമായ തപന്‍ റേ പറഞ്ഞു.

  ലോണ്‍ലി പ്ലാനറ്റ് പട്ടികയില്‍ ഇടംനേടി കേരളത്തിന്‍റെ തനത് ഭക്ഷണവിഭവങ്ങള്‍
Maintained By : Studio3