വിജയവാഡയിൽ നിന്ന് ഷാർജയിലേക്ക് നേരിട്ടുള്ള ആദ്യ അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിച്ചു
കൊച്ചി: ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ്, വിജയവാഡയിൽ നിന്ന് ഷാർജയിലേക്ക് നേരിട്ടുള്ള ആദ്യ അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിച്ചു. ഉദ്ഘാടന വിമാനം ഒക്ടോബർ 31 ന് വൈകുന്നേരം 6.35 ന് വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 119 യാത്രക്കാരും ആറ് കുട്ടികളുമായി പറന്നുയർന്നു. വിജയവാഡ വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ മച്ചിലിപട്ടണം ലോക്‌സഭാ മണ്ഡലത്തിലെ പാർലമെന്‍റ് അംഗം ബാലഷോരി വല്ലഭനേനിയും വിജയവാഡ പാർലമെന്‍റ് അംഗം കേസിനേനി ശ്രീനിവാസും ചേർന്ന് ഉദ്ഘാടന വിമാനം ഫ്ലാഗ് ഓഫ് ചെയ്തു. വിജയവാഡയിൽ നിന്നുള്ള ഫനീന്ദ്ര റെഡ്ഡി ദമ്പതികള്‍ ആദ്യ ബോർഡിംഗ് കാർഡ് സ്വീകരിച്ചു.
ക്യാബിൻ ക്രൂ അബ്ദുൾ റൗഫ്, സ്വാതി ഗൗതം, സച്ചിൻ കുമാർ, ജിൻസോ ലൂക്കോസ് എന്നിവർക്കൊപ്പം ക്യാപ്റ്റൻ ബിന്ദു സെബാസ്റ്റ്യനും ഫസ്റ്റ് ഓഫീസർ ക്യാപ്റ്റൻ വി പ്രസൂണും കന്നി വിമാനം നിയന്ത്രിച്ചു.
- നിലവിൽ വിജയവാഡയിലേക്കും പുറത്തേക്കും അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന ഏക എയർലൈൻ എയർ ഇന്ത്യ എക്സ്പ്രസ് ആണ്. വിജയവാഡ-ഷാർജ സെക്ടറിന്‍റെ ഉദ്ഘാടന നിരക്ക് 13,669 രൂപയിൽ ആരംഭിക്കുമ്പോൾ ഷാർജ-വിജയവാഡ സെക്ടറിന്‍റെ നിരക്ക് 399 ദിർഹത്തിൽ ആരംഭിക്കും. ദുബായ്, നോർത്തേൺ എമിറേറ്റ്സ്, ഷാർജ എന്നിവിടങ്ങളിലേക്ക് കണക്റ്റിവിറ്റി തേടുന്ന യാത്രക്കാർക്ക് മികച്ച ടിക്കറ്റ് നിരക്കുകളോടു കൂടി സൗകര്യപ്രദമായ സമയത്ത് നേരിട്ടുള്ള ഫ്ലൈറ്റുകൾ എന്നത് ആകർഷകമാണ്. സുഖപ്രദമായ സീറ്റുകൾ, മുൻകൂട്ടി ഓർഡർ ചെയ്ത ചൂടുള്ള ഭക്ഷണം എന്നിവയ്ക്ക് പുറമെ ഓണ്‍ ബോർഡ് ഭക്ഷണ സേവനം, മൊബൈൽ ചാർജ് ചെയ്യുന്നതിന് സീറ്റില്‍ തന്നെ പവർ ലഭ്യത തുടങ്ങിയ സൗകര്യങ്ങള്‍ എയർ ഇന്ത്യ എക്സ്പ്രസിൽ ലഭ്യമാണ്.