10 കോടിയും അതിനു മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ 0.30 ശതമാനം പലിശ നിരക്ക് വര്‍ധിപ്പിച്ചു
കൊച്ചി: 10 കോടി രൂപയും അതിന് മുകളിലോ ഉള്ള സേവിംഗ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 0.30 ശതമാനം (30 അടിസ്ഥാന പോയിന്റുകള്‍) വര്‍ധിപ്പിച്ചു. പത്തു കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ 2.70 ശതമാനമെന്നത് മാറ്റമില്ലാതെ തുടരും. പുതുക്കിയ നിരക്കുകള്‍ക്ക് 2022 ഒക്ടോബര്‍ 15 മുതലാണ് പ്രാബല്യം.