November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ സംരംഭകത്വ പരിശീലനം

1 min read

 

കൊച്ചി: വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് നാഷണല്‍ ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാറിന്റെ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്‌മോള്‍ മീഡിയം എന്റര്‍പ്രൈസസിന്റെയും ആഭിമുഖ്യത്തില്‍ ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന സംസ്ഥാനത്തെ എസ്.സി വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ തെരഞ്ഞെടുത്ത 50 യുവതീ യുവാക്കള്‍ക്ക് സ്റ്റെപ്പന്റോടു കൂടി ജൂണ്‍ 15 മുതല്‍ ജൂലൈ ഒന്നു വരെയും ജൂലൈ നാലു മുതല്‍ 21 വരെയും കളമശേരി കീഡ് ക്യാമ്പസില്‍ രണ്ട് ബാച്ചുകളിലായി പരിശീലനം സംഘടിപ്പിക്കും. ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ അവസരങ്ങള്‍, മത്സ്യത്തിന്റെ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍, അലങ്കാര മത്സ്യബന്ധനം, മാര്‍ക്കറ്റ് സര്‍വേ, പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കല്‍, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍, നാഷണല്‍ ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡിന്റെ പദ്ധതികള്‍, ഫിഷറീസ് അക്വാകള്‍ച്ചര്‍ മേഖലയില്‍ ഹൈബ്രിഡ്, സോളാര്‍, വിന്‍ഡ് എനര്‍ജി ആപ്ലിക്കേഷനുകള്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയ ക്ലാസുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. താത്പര്യമുളളവര്‍ www.kied.info വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ജൂണ്‍ ഒമ്പതിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2532890 / 2550322/9605542061 / 70123769

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം
Maintained By : Studio3