അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി; ചൈനയെ മറികടന്ന് വളർച്ച
1 min read
നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസങ്ങളിൽ: ഏപ്രിലിനും ജൂലൈക്കുമിടയിൽ, ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരം 36.6 ബില്യൺ ഡോളറായിരുന്നു, അമേരിക്കയുമായുള്ളത് 36.5 ഡോളർ. 2021 ലെ ആദ്യ ഒൻപത് മാസങ്ങളിൽ, ഇന്ത്യയുടെ മൊത്തത്തിലുള്ള ആഗോള വ്യാപാര ഇടപാടുകൾ 50% വർധിച്ച് 231 ബില്യൺ ഡോളറിലെത്തി. ഓസ്ട്രേലിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളുമായുള്ള വളർച്ചയിൽ വർധന ഉണ്ടായിട്ടുണ്ട്.
വാണിജ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം; 91.4% വളർച്ചയോടെ ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ അതിവേഗം വളരുന്ന പ്രധാന വ്യാപാര പങ്കാളിയായി. ഓസ്ട്രേലിയയുമായുള്ള, ഉഭയകക്ഷി വ്യാപാരം 85% വളർന്ന് 6.4 ബില്യൺ ഡോളറിലെത്തി. ബെൽജിയവുമായുള്ള വ്യാപാരം ഏകദേശം 80% വർദ്ധിച്ച് 6 ബില്യൺ ഡോളറിലെത്തി, അതേസമയം യുഎഇ-യുമായുള്ള ഉഭയകക്ഷി വ്യാപാരം 67% വർദ്ധിച്ച് 20 ബില്യൺ ഡോളറിലെത്തി.