Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി; ചൈനയെ മറികടന്ന് വളർച്ച

1 min read
ഡൽഹി: 2021 ആദ്യ ഒമ്പത് മാസങ്ങളിലെ ദ്രുതഗതിയിലുള്ള ഉഭയകക്ഷി വ്യാപാര വളർച്ചയിൽ, ചൈനയെ മറികടന്ന് അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി. ജനുവരി മുതൽ സെപ്റ്റംബർ വരെ, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 50% വർദ്ധിച്ച് 28 ബില്യൺ ഡോളറിലെത്തിയതായി വാണിജ്യ വകുപ്പ് ശേഖരിച്ച ഡാറ്റയിൽ പറയുന്നു. ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരം 46% മാത്രം വർദ്ധിച്ചു 25.3 ബില്യൺ ഡോളറായി ഉയർന്നു.

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസങ്ങളിൽ: ഏപ്രിലിനും ജൂലൈക്കുമിടയിൽ, ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരം 36.6 ബില്യൺ ഡോളറായിരുന്നു, അമേരിക്കയുമായുള്ളത് 36.5 ഡോളർ. 2021 ലെ ആദ്യ ഒൻപത് മാസങ്ങളിൽ, ഇന്ത്യയുടെ മൊത്തത്തിലുള്ള ആഗോള വ്യാപാര ഇടപാടുകൾ 50% വർധിച്ച് 231 ബില്യൺ ഡോളറിലെത്തി. ഓസ്ട്രേലിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളുമായുള്ള വളർച്ചയിൽ വർധന ഉണ്ടായിട്ടുണ്ട്.

  ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ആഗോള പ്രതിനിധിസംഘം

വാണിജ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം; 91.4% വളർച്ചയോടെ ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ അതിവേഗം വളരുന്ന പ്രധാന വ്യാപാര പങ്കാളിയായി. ഓസ്ട്രേലിയയുമായുള്ള, ഉഭയകക്ഷി വ്യാപാരം 85% വളർന്ന് 6.4 ബില്യൺ ഡോളറിലെത്തി. ബെൽജിയവുമായുള്ള വ്യാപാരം ഏകദേശം 80% വർദ്ധിച്ച് 6 ബില്യൺ ഡോളറിലെത്തി, അതേസമയം യുഎഇ-യുമായുള്ള ഉഭയകക്ഷി വ്യാപാരം 67% വർദ്ധിച്ച് 20 ബില്യൺ ഡോളറിലെത്തി.

Maintained By : Studio3